---
title: "കുറ്റൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ആക്രമം : ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെന്ന് ആരോപണം"
english_title: "attack against dyfi leader"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91629/attack-against-dyfi-leader"
published_at: "2023-01-21T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbcd76553a7_IMG-20230121-WA0027.jpg"
keywords: []
---

# കുറ്റൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ആക്രമം : ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെന്ന് ആരോപണം

> **Lead Summary:** കുറ്റൂർ:ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ചു . ഡിവൈഎഫ്ഐ കുറ്റൂർ മേഖലാ വൈസ് പ്രസിഡന്റും മേനോൻകുന്ന് യൂണിറ്റ് സെക്രട്ടറിയുമായ ജിത്തു ആന്റണിയെയാണ് മേനോൻകുന്നിലെ സജിത്ത് രാത്രിയിൽ വീട്ടിലേക്ക് പോകുന്ന വഴി ബൈക്ക് തടഞ്ഞു നിർത്തി മരകായുധങ്ങളുമായി ആക്രമിച്ചത്. ഇതിന് മുന്നേയും ഇതേ വ്യക്തി ജിത്തു ആന്റണിക്കെതിരെ വധഭീഷണി മുഴക്കിയിരുന്നു.കോൺഗ്രസ് പ്രവർത്തകനായ സജിത്തിന്റെ നേതൃത്വത്തിൽ മേനോൻകുന്നിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ ലഹരി ഉപയോഗവും വില്പനയും നടത്തുന്നത് ചോദ്യം ചെയ്തതിലാണ് മർദ്ദനമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. സാരമായി പരിക്കേറ്റ ജിത്തുവിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

## Article Content

കുറ്റൂർ:ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ചു . ഡിവൈഎഫ്ഐ കുറ്റൂർ മേഖലാ വൈസ് പ്രസിഡന്റും മേനോൻകുന്ന് യൂണിറ്റ് സെക്രട്ടറിയുമായ ജിത്തു ആന്റണിയെയാണ് മേനോൻകുന്നിലെ സജിത്ത് രാത്രിയിൽ വീട്ടിലേക്ക് പോകുന്ന വഴി ബൈക്ക് തടഞ്ഞു നിർത്തി മരകായുധങ്ങളുമായി ആക്രമിച്ചത്. ഇതിന് മുന്നേയും ഇതേ വ്യക്തി ജിത്തു ആന്റണിക്കെതിരെ വധഭീഷണി മുഴക്കിയിരുന്നു.കോൺഗ്രസ് പ്രവർത്തകനായ സജിത്തിന്റെ നേതൃത്വത്തിൽ മേനോൻകുന്നിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ ലഹരി ഉപയോഗവും വില്പനയും നടത്തുന്നത് ചോദ്യം ചെയ്തതിലാണ് മർദ്ദനമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. സാരമായി പരിക്കേറ്റ ജിത്തുവിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91629/attack-against-dyfi-leader)