---
title: "പുസ്തകങ്ങളുടെയും കളർ പെൻസിലുകളുടെയും മാതൃകയിൽ തീർത്ത ഏഴോം ഗവ: മാപ്പിള യു പി സ്കൂൾ പ്രവേശന കവാടം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു"
english_title: "ezhome school gate inaugurated by MLA Vijin"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9159/ezhome-school-gate-inaugurated-by-mla-vijin"
published_at: "2021-11-06T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61860d78a61d0_WhatsApp Image 2021-11-06 at 12.46.35 AM.jpeg"
keywords: []
---

# പുസ്തകങ്ങളുടെയും കളർ പെൻസിലുകളുടെയും മാതൃകയിൽ തീർത്ത ഏഴോം ഗവ: മാപ്പിള യു പി സ്കൂൾ പ്രവേശന കവാടം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഏഴോം ഗവ: മാപ്പിള യു.പി.സ്കൂളിൽ നിർമിച്ച പ്രവേശന കവാടം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

ഏഴോം ഗവ: മാപ്പിള യു.പി.സ്കൂളിൽ നിർമിച്ച പ്രവേശന കവാടം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.

ഏഴോം ഗവൺമെൻ്റ് മാപ്പിള യുപി സ്കൂളിൽ കോവിഡ് കാലത്ത് പി ടി എ യും സ്കൂൾ അധികൃതരും ചേർന്ന് പ്രശസ്ഥ കലാകാരൻ പ്രവീൺ രുഗ്മയുടെ കരവിരുതിലാണ് മനോഹരമായ കവാടങ്ങൾ ഒരുങ്ങിയത്. കളർ പെൻസിലിന് മുകളിൽ പുസ്തകങ്ങൾ അട്ടിവെച്ചത് പോലുള്ള മാതൃകയിലാണ് കവാടത്തിൻ്റെ തുണകൾ നിർമ്മിച്ചത്.

വൈക്കം മുഹമ്മദ് ബഷീറിൻ്റെയും, സുഗതകുമാരിയുടെയും, കുഞ്ഞുണ്ണി മാഷിൻ്റെയും, മാധവിക്കുട്ടിയുടെയും, എല്ലാം കൃതികൾ ഒരുക്കി വെച്ച മാതൃകയിലാണ് കവാടം. എം വിജിൻ എം എൽ ഉദ്ഘാടനം നിർവ്വഹിച്ചു. കവാടം നിർമ്മിച്ച ശില്പി രുഗ്മ പ്രവീണിനെ ചടങ്ങിൽ ആദരിച്ചു.

ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.വി.മാധവൻ നമ്പൂതിരി ,ലീല.കെ.എൻ. ഗീത,പി.കെ.വിശ്വനാഥൻ, കെ.വി.രാജൻ, കെ.പി.മോഹനൻ,പ്രവീൺ രുഗ്മ,ഷൈജ ഗിരീഷ് , ടി.പി.ബാബുരാജ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9159/ezhome-school-gate-inaugurated-by-mla-vijin)