---
title: "ചെങ്ങളായി പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ ഉത്തരവ്"
english_title: "chengalayi panchayath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91438/chengalayi-panchayath"
published_at: "2023-01-20T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca757b32c53_Untitled-2_web-Recovered.jpg"
keywords: []
---

# ചെങ്ങളായി പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ ഉത്തരവ്

> **Lead Summary:** **ശ്രീകണ്ഠപുരം: **കൃഷി നശിപ്പിക്കുന്ന പന്നികളെ വെടി വെക്കാൻ തോക്ക് ലൈസൻസുള്ള മാപ്പോത്ത് മനോഹരൻ ,പി ആർ ഗോപകുമാർ എന്നിവരെ ചെങ്ങളായി പഞ്ചായത്ത് ചുമതലപ്പെടുത്തി .ചെങ്ങളായി പഞ്ചായത്തിലെ താഴത്തുവയൽ,തവാരൂർ പാടശേഖരത്തിലാണ് കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.തുടർന്നാണ് മെയ് 27 വരെ പ്രാബല്യത്തിലുള്ള ഉത്തരവ് പഞ്ചായത്ത് പുറത്തിറക്കിയത് . ഇത്തരത്തിൽ വെടിവെച്ച് കൊല്ലുന്ന കാട്ടുപന്നികളെ ശാസ്ത്രീയമായി സംസ്കരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി

## Article Content

**ശ്രീകണ്ഠപുരം: **കൃഷി നശിപ്പിക്കുന്ന പന്നികളെ വെടി വെക്കാൻ തോക്ക് ലൈസൻസുള്ള മാപ്പോത്ത് മനോഹരൻ ,പി ആർ ഗോപകുമാർ എന്നിവരെ ചെങ്ങളായി പഞ്ചായത്ത് ചുമതലപ്പെടുത്തി .ചെങ്ങളായി പഞ്ചായത്തിലെ താഴത്തുവയൽ,തവാരൂർ പാടശേഖരത്തിലാണ് കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.തുടർന്നാണ് മെയ് 27 വരെ പ്രാബല്യത്തിലുള്ള ഉത്തരവ് പഞ്ചായത്ത് പുറത്തിറക്കിയത് . ഇത്തരത്തിൽ വെടിവെച്ച് കൊല്ലുന്ന കാട്ടുപന്നികളെ ശാസ്ത്രീയമായി സംസ്കരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91438/chengalayi-panchayath)