---
title: "55 കുപ്പി പുതുച്ചേരി മദ്യവുമായി നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ"
english_title: "arrest with puthuchery liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91374/arrest-with-puthuchery-liquer"
published_at: "2023-01-20T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca19fb4680e_news-card.jpg"
keywords: []
---

# 55 കുപ്പി പുതുച്ചേരി മദ്യവുമായി നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

> **Lead Summary:** കണ്ണൂർ ടൗൺ പോലീസിന്റെ രാത്രികാല പെട്രോളിങ്ങിനിടയിൽ പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിലായി. പറശ്ശിനിക്കടവ് കണ്ടൻ ഹൗസിൽ ബൈജു കെ ആണ് പിടിയിലായത്. 180 മില്ലി ലിറ്ററിന്റെ 55 കുപ്പി പുതുച്ചേരി മദ്യം സഹിതം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള മൂത്രപ്പുരയ്ക്കടുത്ത് വെച്ചാണ് പ്രതി പിടിയിലായത്. ഇയാൾ ടൗൺ പോലീസ് സ്റ്റേഷനിൽ പിടിച്ചുപറി കേസ്, കൊലപാതക കേസ്, കുറ്റവാളികളുടെ ഗ്യാങ്ങിൽ കണ്ടെത്തിയതിനുള്ള കേസ് എന്നിങ്ങനെ മറ്റു കേസുകളും ഇയാളുടെ പേരിലുണ്ട്. ടൗൺ പോലീസ് ഇൻസ്പെക്ടർ ബിനു മോഹൻ എസ് ഐ, നസീബ്, എസ്ഐ ഗിരീഷ്, സിപിഎം മുഹമ്മദ്, രാജേഷ്, നാസർ, ധനേഷ്, സൂരജ്, റമീസ്, ബാബു മണി എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

## Article Content

കണ്ണൂർ ടൗൺ പോലീസിന്റെ രാത്രികാല പെട്രോളിങ്ങിനിടയിൽ പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിലായി. പറശ്ശിനിക്കടവ് കണ്ടൻ ഹൗസിൽ ബൈജു കെ ആണ് പിടിയിലായത്. 180 മില്ലി ലിറ്ററിന്റെ 55 കുപ്പി പുതുച്ചേരി മദ്യം സഹിതം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള മൂത്രപ്പുരയ്ക്കടുത്ത് വെച്ചാണ് പ്രതി പിടിയിലായത്. ഇയാൾ ടൗൺ പോലീസ് സ്റ്റേഷനിൽ പിടിച്ചുപറി കേസ്, കൊലപാതക കേസ്, കുറ്റവാളികളുടെ ഗ്യാങ്ങിൽ കണ്ടെത്തിയതിനുള്ള കേസ് എന്നിങ്ങനെ മറ്റു കേസുകളും ഇയാളുടെ പേരിലുണ്ട്. ടൗൺ പോലീസ് ഇൻസ്പെക്ടർ ബിനു മോഹൻ എസ് ഐ, നസീബ്, എസ്ഐ ഗിരീഷ്, സിപിഎം മുഹമ്മദ്, രാജേഷ്, നാസർ, ധനേഷ്, സൂരജ്, റമീസ്, ബാബു മണി എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91374/arrest-with-puthuchery-liquer)