---
title: "സീതി സാഹിബ് സ്കൂൾ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വീണ്ടും വിശദീകരണം തേടി വഖഫ് ബോർഡ്‌"
english_title: "vakhaf board kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91177/vakhaf-board-kannur"
published_at: "2023-01-19T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8e665ef0eb_Untitled-2_web-Recovered.jpg"
keywords: []
---

# സീതി സാഹിബ് സ്കൂൾ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വീണ്ടും വിശദീകരണം തേടി വഖഫ് ബോർഡ്‌

> **Lead Summary:** ജുമുഅത്ത് പള്ളിക്ക് കീഴിലുള്ള സ്കൂൾ ഓഡിറ്റുമായി ബന്ധപ്പെട്ട വഖഫ് ബോർഡ് ജുമുഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി സെക്രട്ടറി നിന്നും വീണ്ടും വിശദീകരണം തേടി. ട്രസ്റ്റ് കമ്മിറ്റിയുടെ കീഴിലുള്ള സീതി സാഹിബ് സ്കൂളുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കാൻ വഖഫ് ബോർഡ് നിയോഗിച്ച ഓഡിറ്റർ ഇ കെ കരുണാകരൻ സമർപ്പിച്ച റിപ്പോർട്ടിൽ ട്രസ്റ്റ് കമ്മിറ്റി സെക്രട്ടറി സമർപ്പിച്ച വിശദീകരണങ്ങൾ തൃപ്തികരമല്ലാത്തതും അപൂർണ്ണവും ആണെന്ന് ചൂണ്ടിക്കാട്ടിയാണ് വഖഫ് ബോർഡ് കണ്ണൂർ ഡിവിഷണൽ ഓഫീസർ ഇൻ ചാർജ് വീണ്ടും വിശദീകരണം ആവശ്യപ്പെട്ടത്. സ്കൂളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ചിലത് തന്റെ കാലത്തല്ലെന്നും മുൻ ഭാരവാഹികളുടെ കാലത്തായതിനാൽ തനിക്ക് വിശദീകരണം നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഇപ്പോഴത്തെ സെക്രട്ടറി വിശദീകരണം നൽകിയിരുന്നു. 2014 15 വർഷത്തിൽ ഏപ്രിൽ ഓഗസ്റ്റ് മാസങ്ങളിലെ വൗച്ചറുകൾ കാണാനില്ലെന്നും വിശദീകരണം നൽകിയിരുന്നു. 15 ദിവസത്തിനുള്ളിൽ അനുബന്ധ രേഖകൾ സഹിതം മറുപടി നൽകിയില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കാൻ ഇടവരും എന്നും ഡിവിഷണൽ ഓഫീസറുടെ നോട്ടീസിൽ അറിയിച്ചിട്ടുണ്ട്. ഇവക്ക് മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്രസ്റ്റ്‌ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

## Article Content

ജുമുഅത്ത് പള്ളിക്ക് കീഴിലുള്ള സ്കൂൾ ഓഡിറ്റുമായി ബന്ധപ്പെട്ട വഖഫ് ബോർഡ് ജുമുഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി സെക്രട്ടറി നിന്നും വീണ്ടും വിശദീകരണം തേടി. ട്രസ്റ്റ് കമ്മിറ്റിയുടെ കീഴിലുള്ള സീതി സാഹിബ് സ്കൂളുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കാൻ വഖഫ് ബോർഡ് നിയോഗിച്ച ഓഡിറ്റർ ഇ കെ കരുണാകരൻ സമർപ്പിച്ച റിപ്പോർട്ടിൽ ട്രസ്റ്റ് കമ്മിറ്റി സെക്രട്ടറി സമർപ്പിച്ച വിശദീകരണങ്ങൾ തൃപ്തികരമല്ലാത്തതും അപൂർണ്ണവും ആണെന്ന് ചൂണ്ടിക്കാട്ടിയാണ് വഖഫ് ബോർഡ് കണ്ണൂർ ഡിവിഷണൽ ഓഫീസർ ഇൻ ചാർജ് വീണ്ടും വിശദീകരണം ആവശ്യപ്പെട്ടത്. സ്കൂളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ചിലത് തന്റെ കാലത്തല്ലെന്നും മുൻ ഭാരവാഹികളുടെ കാലത്തായതിനാൽ തനിക്ക് വിശദീകരണം നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഇപ്പോഴത്തെ സെക്രട്ടറി വിശദീകരണം നൽകിയിരുന്നു. 2014 15 വർഷത്തിൽ ഏപ്രിൽ ഓഗസ്റ്റ് മാസങ്ങളിലെ വൗച്ചറുകൾ കാണാനില്ലെന്നും വിശദീകരണം നൽകിയിരുന്നു. 15 ദിവസത്തിനുള്ളിൽ അനുബന്ധ രേഖകൾ സഹിതം മറുപടി നൽകിയില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കാൻ ഇടവരും എന്നും ഡിവിഷണൽ ഓഫീസറുടെ നോട്ടീസിൽ അറിയിച്ചിട്ടുണ്ട്. ഇവക്ക് മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്രസ്റ്റ്‌ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91177/vakhaf-board-kannur)