---
title: "കണ്ണൂർ സർവ്വകലാശാലയിലും ആർത്തവ അവധി പരിഗണനയിൽ"
english_title: "periods leave"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91152/periods-leave"
published_at: "2023-01-19T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8ccd8369ad_3aa17b7e-fcd1-4bd4-87d5-96e26ced7c49.jpg"
keywords: []
---

# കണ്ണൂർ സർവ്വകലാശാലയിലും ആർത്തവ അവധി പരിഗണനയിൽ

> **Lead Summary:** **കണ്ണൂര്‍: **കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല മാതൃകയില്‍ കണ്ണൂര്‍ സര്‍വകലാശാലയിലും ആര്‍ത്തവാവധി നടപ്പാക്കും. ആര്‍ത്തവാവധി ആവശ്യപ്പെട്ട് സര്‍വകലാശാല യൂനിയനും വിവിധ സംഘടനകളും വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഈ മാസം 30ന് നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തിലോ അതിനുമുമ്പോ ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കും. ആര്‍ത്തവസമയത്ത് അനുഭവിക്കുന്ന പ്രയാസം കണക്കിലെടുത്ത് അവധി നല്‍കണമെന്നാണ് എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന കണ്ണൂര്‍ സര്‍വകലാശാല യൂനിയന്റെ ആവശ്യം. നിവേദനത്തില്‍ താമസിയാതെ തീരുമാനമുണ്ടാകുമെന്ന് രജിസ്ട്രാര്‍ പറഞ്ഞു.

## Article Content

**കണ്ണൂര്‍: **കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല മാതൃകയില്‍ കണ്ണൂര്‍ സര്‍വകലാശാലയിലും ആര്‍ത്തവാവധി നടപ്പാക്കും. ആര്‍ത്തവാവധി ആവശ്യപ്പെട്ട് സര്‍വകലാശാല യൂനിയനും വിവിധ സംഘടനകളും വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഈ മാസം 30ന് നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തിലോ അതിനുമുമ്പോ ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കും. ആര്‍ത്തവസമയത്ത് അനുഭവിക്കുന്ന പ്രയാസം കണക്കിലെടുത്ത് അവധി നല്‍കണമെന്നാണ് എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന കണ്ണൂര്‍ സര്‍വകലാശാല യൂനിയന്റെ ആവശ്യം. നിവേദനത്തില്‍ താമസിയാതെ തീരുമാനമുണ്ടാകുമെന്ന് രജിസ്ട്രാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91152/periods-leave)