---
title: " പൂട്ടിയിട്ട വീട്ടിൽനിന്നും ഒരു ലക്ഷം രൂപ മോഷണം പോയതായി പരാതി"
english_title: "One lack rupees was stolen from a locked house "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9115/one-lack-rupees-was-stolen-from-a-locked-house"
published_at: "2021-11-05T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61854cc66dd55_Screenshot_20211105_205343.jpg"
keywords: []
---

#  പൂട്ടിയിട്ട വീട്ടിൽനിന്നും ഒരു ലക്ഷം രൂപ മോഷണം പോയതായി പരാതി

> **Lead Summary:** പഴയങ്ങാടി: പൂട്ടിയിട്ട വീട്ടില്‍ നിന്നും അലമാരയില്‍ സൂക്ഷിച്ച 1,10,000 രൂപ മോഷണം പോയതായി പരാതി.

## Article Content

പഴയങ്ങാടി: പൂട്ടിയിട്ട വീട്ടില്‍ നിന്നും അലമാരയില്‍ സൂക്ഷിച്ച 1,10,000 രൂപ മോഷണം പോയതായി പരാതി.

മാട്ടൂല്‍ കാവിലെ പറമ്പില്‍ പോസ്റ്റ് ഓഫിസിന് സമീപം താമസിക്കുന്ന വി.പി സഹീദിന്റെ വീട്ടില്‍ നിന്നുമാണ് പണം കവര്‍ന്നത്.

വീട്ടുകാര്‍ ഒരാഴ്ചയായി അവിടെ താമസമില്ലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് പണം കാണാതായത്.

എന്നാല്‍ അലമാരയില്‍ സൂക്ഷിച്ച ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. തുടര്‍ന്ന് പഴയങ്ങാടി പോലിസില്‍ പരാതി നല്‍കി. പഴയങ്ങാടി എസ്.ഐ കെ.ഷാജുവിന്റെ നേതൃത്വത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9115/one-lack-rupees-was-stolen-from-a-locked-house)