---
title: "മയ്യിൽ ടൗണിൽ ഒറ്റ നമ്പർ ലോട്ടറി വ്യാപകം, ഒരാൾ പിടിയിൽ"
english_title: "The number one lottery is widespread in mayyil town,one person has been arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9111/the-number-one-lottery-is-widespread-in-mayyil-townone-person-has-been-arrested"
published_at: "2021-11-05T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618549cab81c1_IMG_20211105_204149.jpg"
keywords: []
---

# മയ്യിൽ ടൗണിൽ ഒറ്റ നമ്പർ ലോട്ടറി വ്യാപകം, ഒരാൾ പിടിയിൽ

> **Lead Summary:** മയ്യില്‍: മയ്യില്‍ ടൗണില്‍ ഒറ്റ നമ്പര്‍ ലോട്ടറി വ്യാപകമായതിനെ തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയില്‍ ഒരാള്‍ പിടിയിലായി. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.

## Article Content

മയ്യില്‍: മയ്യില്‍ ടൗണില്‍ ഒറ്റ നമ്പര്‍ ലോട്ടറി വ്യാപകമായതിനെ തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയില്‍ ഒരാള്‍ പിടിയിലായി. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.

മട്ടന്നൂര്‍ പയ്യപ്പറമ്പ് പൊറോറ സ്വദേശി സി.മോഹനനെ (45)യാണ് മയ്യില്‍ അസിസ്റ്റന്റ് എസ്.ഐ കെ.സുരേഷ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ അനില്‍ കൃഷ്ണദാസ്, ഉമേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

കുറ്റിയാട്ടൂര്‍ സൂപ്പി പീടിക ബസാറില്‍ വെച്ചാണ് പ്രതി പിടിയിലായത്. 23,150 രൂപയും ഒറ്റനമ്പര്‍ ചൂതാട്ടത്തിന് ഉപയോഗിച്ച കുറിപ്പടി പേപ്പറുകളും പോലിസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം കമ്പില്‍ കൊളച്ചേരി സ്വദേശി ഹരിദാസന്‍ (60), ചെറുപഴശിയിലെ ടി.വി സിയാദ് (35) എന്നിവരെ 81,000 രൂപയും ഒറ്റ നമ്പര്‍ ചൂതാട്ടത്തിന് ഉപയോഗിച്ച കുറിപ്പടി നോട്ടുബുക്കുമായി മയ്യില്‍ പോലിസ് പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9111/the-number-one-lottery-is-widespread-in-mayyil-townone-person-has-been-arrested)