---
title: "സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് മൈക്രോ ബയോളജി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു"
english_title: "biology association "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90977/biology-association"
published_at: "2023-01-18T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c78dd31f0e9_Untitled-2_web-Recovered.jpg"
keywords: []
---

# സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് മൈക്രോ ബയോളജി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ് - സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് മൈക്രോ ബയോളജി അസോസിയേഷൻ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും സർ സയ്യിദ് കോളേജ് ജേർണലിസം ഡിപ്പാർട്ട്മെന്റ് മേധാവിയുമായ വി.എച്ച്.നിഷാദ് നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോ. ഖലീൽ ചൊവ്വ അധ്യക്ഷത വഹിച്ചു. മൈക്രോ ബയോളജി വിഭാഗം മേധാവി നിസാമുദ്ദീൻ കെ.എം , മൈക്രോ ബയോളജിസ്റ്റും മോഡലുമായ പൂർവ്വ വിദ്യാർത്ഥിനി ലിംമ്ന ടി.സി, യൂനിയൻ ചെയർമാൻ ഫൗസാൻ അഷ്റഫ്, അസോസിയേഷൻ സെക്രട്ടറി ആലിയ ഇഷാക് എന്നിവർ സംസാരിച്ചു. മൈക്രോ ബയോളജി ഡിപ്പാർട്ട്മെന്റിലെ അധ്യാപകരും എഴുത്തുകാരുമായ സുസ്മിത ബാബു, രഹന ബാനു എന്നിവരെ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

## Article Content

തളിപ്പറമ്പ് - സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് മൈക്രോ ബയോളജി അസോസിയേഷൻ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും സർ സയ്യിദ് കോളേജ് ജേർണലിസം ഡിപ്പാർട്ട്മെന്റ് മേധാവിയുമായ വി.എച്ച്.നിഷാദ് നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോ. ഖലീൽ ചൊവ്വ അധ്യക്ഷത വഹിച്ചു. മൈക്രോ ബയോളജി വിഭാഗം മേധാവി നിസാമുദ്ദീൻ കെ.എം , മൈക്രോ ബയോളജിസ്റ്റും മോഡലുമായ പൂർവ്വ വിദ്യാർത്ഥിനി ലിംമ്ന ടി.സി, യൂനിയൻ ചെയർമാൻ ഫൗസാൻ അഷ്റഫ്, അസോസിയേഷൻ സെക്രട്ടറി ആലിയ ഇഷാക് എന്നിവർ സംസാരിച്ചു. മൈക്രോ ബയോളജി ഡിപ്പാർട്ട്മെന്റിലെ അധ്യാപകരും എഴുത്തുകാരുമായ സുസ്മിത ബാബു, രഹന ബാനു എന്നിവരെ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90977/biology-association)