---
title: "സിപിഐഎമ്മിന്റെ നേതൃത്വത്തിൽ സഖാവ് പി പി മനോജ് രക്തസാക്ഷിത്വ ദിനം ആചരിച്ചു"
english_title: "p p manoj"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90957/p-p-manoj"
published_at: "2023-01-18T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c76ed373466_news-card.jpg"
keywords: []
---

# സിപിഐഎമ്മിന്റെ നേതൃത്വത്തിൽ സഖാവ് പി പി മനോജ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

> **Lead Summary:** **കല്യാശേരി :** ആർ എസ് എസ് ക്രിമിനലനുകൾ വെട്ടിക്കൊലപ്പെടുത്തിയ സഖാവ് പി പി മനോജിന്റെ രക്തസാക്ഷിത്വ ദിനം സി പി ഐ എം നേതൃത്വത്തിൽ ആചരിച്ചു . മനോജ് സ്ക്വയറിന് സമീപം അനുസ്മരണ പൊതുയോഗം CPIM സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് ഉൽഘാടനം ചെയ്തു . ഏരിയാ കമ്മിറ്റിയംഗം ടി ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു . ജംഷീദലി മലപ്പുറം, DYFI ജില്ലാ പ്രസിഡന്റ് എ മുഹമദ് അഫ്സൽ, CPIM ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു . കല്യാശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി അജയകുമാർ സ്വാഗതം പറഞ്ഞു . CPIM ജില്ലാ കമ്മിറ്റിയംഗം എം വിജിൻ എം എൽ എ, കർഷക സംഘം ജില്ലാ പ്രസിഡന്റ് പി ഗോവിന്ദൻ , ഏരിയാ കമ്മിറ്റി അംഗങ്ങളായ എൻ ശ്രീധരൻ, പി പി ഷാജിർ എന്നിവരും പങ്കെടുത്തു . നേരത്തെ കീച്ചേരി, ഇരിണാവ് റോഡ്, പാറക്കടവ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും ഉണ്ടായി . CPIM സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷിന്റെ നേതൃത്വത്തിൽ മനോജ് രക്തസാക്ഷി സ്ക്വയറിൽ പുഷ്പാർച്ചനയും റീത്ത് സമർപ്പണവും ഉണ്ടായി . ടി ചന്ദ്രൻ , ടി അജയൻ, തുടങ്ങിയവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി .

## Article Content

**കല്യാശേരി :** ആർ എസ് എസ് ക്രിമിനലനുകൾ വെട്ടിക്കൊലപ്പെടുത്തിയ സഖാവ് പി പി മനോജിന്റെ രക്തസാക്ഷിത്വ ദിനം സി പി ഐ എം നേതൃത്വത്തിൽ ആചരിച്ചു . മനോജ് സ്ക്വയറിന് സമീപം അനുസ്മരണ പൊതുയോഗം CPIM സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് ഉൽഘാടനം ചെയ്തു . ഏരിയാ കമ്മിറ്റിയംഗം ടി ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു . ജംഷീദലി മലപ്പുറം, DYFI ജില്ലാ പ്രസിഡന്റ് എ മുഹമദ് അഫ്സൽ, CPIM ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു . കല്യാശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി അജയകുമാർ സ്വാഗതം പറഞ്ഞു . CPIM ജില്ലാ കമ്മിറ്റിയംഗം എം വിജിൻ എം എൽ എ, കർഷക സംഘം ജില്ലാ പ്രസിഡന്റ് പി ഗോവിന്ദൻ , ഏരിയാ കമ്മിറ്റി അംഗങ്ങളായ എൻ ശ്രീധരൻ, പി പി ഷാജിർ എന്നിവരും പങ്കെടുത്തു . നേരത്തെ കീച്ചേരി, ഇരിണാവ് റോഡ്, പാറക്കടവ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും ഉണ്ടായി . CPIM സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷിന്റെ നേതൃത്വത്തിൽ മനോജ് രക്തസാക്ഷി സ്ക്വയറിൽ പുഷ്പാർച്ചനയും റീത്ത് സമർപ്പണവും ഉണ്ടായി . ടി ചന്ദ്രൻ , ടി അജയൻ, തുടങ്ങിയവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90957/p-p-manoj)