---
title: "വ്യാപാരി ടവർ, നസറുദ്ദീൻ സ്മാരക ഹാൾ  എന്നിവയുടെ  ഉദ്ഘാടനം  ജനുവരി 21ന്"
english_title: "vyapari_tower"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90880/vyapari_tower"
published_at: "2023-01-17T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6944cc29a1_new.jpg"
keywords: []
---

# വ്യാപാരി ടവർ, നസറുദ്ദീൻ സ്മാരക ഹാൾ  എന്നിവയുടെ  ഉദ്ഘാടനം  ജനുവരി 21ന്

> **Lead Summary:** കണ്ണൂർ ജില്ലയിലെ വ്യാപാരികളുടെ അഭിമാന മന്ദിരമായ വ്യാപാരി ടവറിന്റെ ഉദ്ഘാടനവും ടി നസറുദ്ദീൻ സ്മാരക ഹാളിന്റെ ഉദ്ഘാടനവും ജനുവരി 21ന് കണ്ണൂർ പാറക്കണ്ടിയിൽ നടക്കും . കേരള വ്യാപാരി വ്യവസായി ഏകോപസമിതി കണ്ണൂർ ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയുടെ പ്രഖ്യാപനവും ആദ്യസഹായ വിതരണവും ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും.

## Article Content

കണ്ണൂർ ജില്ലയിലെ വ്യാപാരികളുടെ അഭിമാന മന്ദിരമായ വ്യാപാരി ടവറിന്റെ ഉദ്ഘാടനവും ടി നസറുദ്ദീൻ സ്മാരക ഹാളിന്റെ ഉദ്ഘാടനവും ജനുവരി 21ന് കണ്ണൂർ പാറക്കണ്ടിയിൽ നടക്കും . കേരള വ്യാപാരി വ്യവസായി ഏകോപസമിതി കണ്ണൂർ ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയുടെ പ്രഖ്യാപനവും ആദ്യസഹായ വിതരണവും ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും.

ടവറിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ടി നസറുദ്ദീൻ സ്മാരക ഹാളിന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപസമിതി സംസ്ഥാന പ്രസിഡണ്ട് ശ്രീ രാജു അപ്സര നിർവഹിക്കും. ആശ്രയ പദ്ധതിയുടെ വിശദീകരണവും പ്രഖ്യാപനവും സംസ്ഥാന ജനറൽ സെക്രട്ടറിയും കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ ദേവസ്യ മേച്ചേരി നിർവഹിക്കും. സംസ്ഥാന ജില്ലാ നേതാക്കളും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90880/vyapari_tower)