---
title: "പ്രശ്നത്തിന് പകരം പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: ഡോ.അർനൗഡ് ഹ്യൂബേർസ്"
english_title: "wiras"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90877/wiras"
published_at: "2023-01-17T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c691deae74e_WhatsApp_Image_2023-01-17_at_5.42.43_PM.jpeg"
keywords: []
---

# പ്രശ്നത്തിന് പകരം പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: ഡോ.അർനൗഡ് ഹ്യൂബേർസ്

> **Lead Summary:** വിളയാങ്കോട്/പിലാത്തറ: കണ്ണൂർ വിളയങ്കോട് വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ (വിറാസ്) പിജി ഡിപ്പാർട്ട്‌മെന്റ് ഓഫ് സൈക്കോളജി, ഇംഹാൻസ്, എ.എസ്.എഫ്.പി-I എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര പരിശീലന സമ്മേളനത്തിന് മുന്നോടിയായി കുട്ടികൾ, കൗമാരക്കാർ, രക്ഷിതാക്കൾ എന്നിവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സൊല്യൂഷൻ ഫോക്കസ്ഡ് തെറാപ്പി പഠിപ്പിക്കുന്നതിനായി പ്രത്യേക പ്രീ കോൺഫറൻസ് ശിൽപശാല നടത്തി.

## Article Content

വിളയാങ്കോട്/പിലാത്തറ: കണ്ണൂർ വിളയങ്കോട് വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ (വിറാസ്) പിജി ഡിപ്പാർട്ട്‌മെന്റ് ഓഫ് സൈക്കോളജി, ഇംഹാൻസ്, എ.എസ്.എഫ്.പി-I എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര പരിശീലന സമ്മേളനത്തിന് മുന്നോടിയായി കുട്ടികൾ, കൗമാരക്കാർ, രക്ഷിതാക്കൾ എന്നിവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സൊല്യൂഷൻ ഫോക്കസ്ഡ് തെറാപ്പി പഠിപ്പിക്കുന്നതിനായി പ്രത്യേക പ്രീ കോൺഫറൻസ് ശിൽപശാല നടത്തി.

സൊല്യൂഷൻ ഫോക്കസ്ഡ് ബ്രീഫ് തെറാപ്പിയുടെ പ്രധാന തത്ത്വങ്ങൾ മനസിലാക്കുക, കുട്ടികളുമായും കൗമാരക്കാരുമായും ബന്ധപ്പെടാനുള്ള ചില പരിഹാര കേന്ദ്രീകൃത വഴികളിൽ മാസ്റ്റേഴ്സ് ചെയ്യുക, കുട്ടിയുടെ വികസന ഘട്ടങ്ങൾ, തെറാപ്പി സെഷനുകളിൽ അവരെ എങ്ങനെ കണ്ടുമുട്ടാം എന്നീ വിഷയങ്ങളിൽ ശിൽപശാല ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രൊഫഷണലുകൾ, മനഃശാസ്ത്ര വിദ്യാർത്ഥികൾ, വിദ്യാഭ്യാസ വിചക്ഷണർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു. സ്വാഗത പ്രസംഗം അസി. പ്രൊഫസറും പിജി ഡിപ്പാർട്ട്‌മെന്റ് ഓഫ് സൈക്കോളജി മേധാവിയുമായ ശ്രീ. സുബൈർ നിർവ്വഹിച്ചു.

വിറാസ് കോളേജ് പ്രിൻസിപ്പൽ ഡോ.മുഹമ്മദ് അസ്‌റഫ് അധ്യക്ഷ പ്രസംഗം നടത്തി. തഅ്ലീമുൽ ഇസ്ലാം ട്രസ്റ്റ് വൈസ് ചെയർമാൻ എസ് എ പി അബ്ദുസ്സലാം ശില്പശാല ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് അംഗങ്ങളും വിവിധ മാനേജ്‌മെന്റ് പ്രതിനിധികളും തങ്ങളുടെ സാന്നിധ്യത്താലും ആശംസകളാലും പരിപാടി അലങ്കരിച്ചു. നെതർലൻഡ്‌സിൽ നിന്നുള്ള സൈക്കോതെറാപ്പിസ്റ്റും സൊല്യൂഷൻസ് ഫോക്കസ്ഡ് തെറാപ്പിയുടെ പരിശീലകനുമായ ഡോ.അർനൗഡ് ഹ്യൂബേഴ്‌സ് ആണ് ശിൽപശാല കൈകാര്യം ചെയ്തത്. വിവിധ കേസ് ചർച്ചകളും അനുഭവശിധമായ പ്രവർത്തനങ്ങളുമായി ശിൽപശാല ഉടനീളം വളരെ സജീവമായിരുന്നു. പങ്കെടുക്കുന്നവർ അവരുടെ തെറാപ്പി കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ മാർഗങ്ങൾ പഠിച്ചു.

പ്രശ്നത്തിന് പകരം പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കേസുകൾ വിജയകരമായി കൈകാര്യം ചെയ്യുന്നതിന് ഈ സമീപനം എങ്ങനെ സഹായിക്കുന്നുവെന്നും പഠിപ്പിക്കുവാൻ റിസോഴ്സ് പേഴ്സൺ ശ്രദ്ധ കേന്ദ്രീകരിച്ചു. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തോടെ വൈകുന്നേരം 5:00 മണിയോടെ ശിൽപശാല അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90877/wiras)