---
title: "ഷാക്കിർ തോട്ടിക്കലിന്റെ അത്ഭുതമാണ് ജീവി ലോകം രണ്ടാം പതിപ്പിലേക്ക്"
english_title: "book of shakkir thottikkal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90769/book-of-shakkir-thottikkal"
published_at: "2023-01-17T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c622dc565fe_news-card.jpg"
keywords: []
---

# ഷാക്കിർ തോട്ടിക്കലിന്റെ അത്ഭുതമാണ് ജീവി ലോകം രണ്ടാം പതിപ്പിലേക്ക്

> **Lead Summary:** **തളിപ്പറമ്പ്: ** വിശാലമായ ഭൂമിയിൽ മനുഷ്യരെപ്പോലെ തന്നെ അനേകം ജീവികളുമുണ്ടെന്ന ഓർമ്മപ്പെടുത്തലുമായി പുറത്തിറങ്ങിയ ഷാക്കിർ തോട്ടിക്കലിന്റെ അത്ഭുതമാണ് ജീവലോകം പുസ്തകം രണ്ടാം പതിപ്പിലേക്ക്. പ്രകാശനം ഫെബ്രുവരി ആദ്യ വാരം നടക്കും. ജീവികളെ പരിചയപ്പെടുത്തുന്ന ചിത്രങ്ങളും തലവാചകങ്ങളും അടിക്കുറിപ്പും ഈ കൃതിയെ മനോഹരമാക്കുന്നു. കെട്ടുകഥകളിലൊക്കെ നായകനായി കാണാറുളള സിംഹവും കാട്ടിലെ ബുദ്ധിമാനെന്ന് അറിയപ്പെടുന്ന കുറുക്കനും കാട്ടിലെ സുന്ദരനായ ഭീമൻ പാണ്ടയുമെല്ലാം ഈ കൃതിയിലുണ്ട്. വനനശീകരണവും വേട്ടയാടലും പല ജീവികളുടെയും നിലനിൽപ്പിനെ തന്നെ ബാധിക്കുമ്പോൾ ജീവികളെ കുറിച്ചുള്ള വിവരണം നൽകുന്നതാണ് കൃതി.

## Article Content

**തളിപ്പറമ്പ്: ** വിശാലമായ ഭൂമിയിൽ മനുഷ്യരെപ്പോലെ തന്നെ അനേകം ജീവികളുമുണ്ടെന്ന ഓർമ്മപ്പെടുത്തലുമായി പുറത്തിറങ്ങിയ ഷാക്കിർ തോട്ടിക്കലിന്റെ അത്ഭുതമാണ് ജീവലോകം പുസ്തകം രണ്ടാം പതിപ്പിലേക്ക്. പ്രകാശനം ഫെബ്രുവരി ആദ്യ വാരം നടക്കും. ജീവികളെ പരിചയപ്പെടുത്തുന്ന ചിത്രങ്ങളും തലവാചകങ്ങളും അടിക്കുറിപ്പും ഈ കൃതിയെ മനോഹരമാക്കുന്നു. കെട്ടുകഥകളിലൊക്കെ നായകനായി കാണാറുളള സിംഹവും കാട്ടിലെ ബുദ്ധിമാനെന്ന് അറിയപ്പെടുന്ന കുറുക്കനും കാട്ടിലെ സുന്ദരനായ ഭീമൻ പാണ്ടയുമെല്ലാം ഈ കൃതിയിലുണ്ട്. വനനശീകരണവും വേട്ടയാടലും പല ജീവികളുടെയും നിലനിൽപ്പിനെ തന്നെ ബാധിക്കുമ്പോൾ ജീവികളെ കുറിച്ചുള്ള വിവരണം നൽകുന്നതാണ് കൃതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90769/book-of-shakkir-thottikkal)