---
title: "തളിപ്പറമ്പ് മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക് മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങൾ അനുവദിച്ചു"
english_title: "books allowed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90768/books-allowed"
published_at: "2023-01-17T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c621d13564b_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക് മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങൾ അനുവദിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **തളിപ്പറമ്പ് മണ്ഡലത്തിലെ 12 ഗ്രന്ഥശാലകൾക്ക് 25000 രൂപ വീതം, 3 ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി. എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയുടെ 2022-23 വർഷത്തെ പ്രത്യേക വികസന നിധി ഉപയോഗിച്ചാണ് പുസ്തകങ്ങൾ നൽകിയത്. സഫ്‌ദർ ഹാഷ്മി ഗ്രന്ഥാലയം തായം പൊയിൽ, ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം മോറാഴ, സി ആർ സി വായനശാല കടമ്പേരി, കൂവോട് പബ്ലിക് ലൈബ്രറി, യുവജന വായനശാല കുറ്റിക്കോൽ, വിദ്യാപോഷിണി ഗ്രന്ഥാലയം കാഞ്ഞിരങ്ങാട്, ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം കൂനം, തലവിൽ ദേശീയ വായനശാല, കൃഷ്ണപ്പിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ചെക്കിക്കുളം, ഭഗത് സിങ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം മലപ്പട്ടം, പ്രഭാത് വായനശാല ചേലേരി, ഉദയ വായനശാല ആൻഡ് ഗ്രന്ഥാലയം കോടല്ലൂർ എന്നീ വായനശാലകൾക്കാണ് പുസ്തകങ്ങൾ അനുവദിച്ചത്. ഗ്രാമീണ ഗ്രന്ഥശാലകൾ വായനയെ പരിപോഷിപ്പിക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ടെന്നും, സാമൂഹ്യ തിന്മകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ വായനശാലകൾ വലിയ ഇടപെടലാണ് നടത്തുന്നതെന്നും തളിപ്പറമ്പ് മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക് ആവശ്യമായ എല്ലാ പരിഗണനയും നൽകുന്നുണ്ടെന്നും എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു. ലൈബ്രറികളെ ആധുനിക വൽക്കരിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ ലൈബ്രറി കൗൺസിൽ അഫിലിയേറ്റ് ചെയ്ത മുഴുവൻ ഗ്രന്ഥശാലകൾക്കും കമ്പ്യൂട്ടർ അനുബന്ധ സാധനങ്ങൾ നൽകി വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**തളിപ്പറമ്പ് : **തളിപ്പറമ്പ് മണ്ഡലത്തിലെ 12 ഗ്രന്ഥശാലകൾക്ക് 25000 രൂപ വീതം, 3 ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി. എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയുടെ 2022-23 വർഷത്തെ പ്രത്യേക വികസന നിധി ഉപയോഗിച്ചാണ് പുസ്തകങ്ങൾ നൽകിയത്. സഫ്‌ദർ ഹാഷ്മി ഗ്രന്ഥാലയം തായം പൊയിൽ, ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം മോറാഴ, സി ആർ സി വായനശാല കടമ്പേരി, കൂവോട് പബ്ലിക് ലൈബ്രറി, യുവജന വായനശാല കുറ്റിക്കോൽ, വിദ്യാപോഷിണി ഗ്രന്ഥാലയം കാഞ്ഞിരങ്ങാട്, ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം കൂനം, തലവിൽ ദേശീയ വായനശാല, കൃഷ്ണപ്പിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ചെക്കിക്കുളം, ഭഗത് സിങ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം മലപ്പട്ടം, പ്രഭാത് വായനശാല ചേലേരി, ഉദയ വായനശാല ആൻഡ് ഗ്രന്ഥാലയം കോടല്ലൂർ എന്നീ വായനശാലകൾക്കാണ് പുസ്തകങ്ങൾ അനുവദിച്ചത്. ഗ്രാമീണ ഗ്രന്ഥശാലകൾ വായനയെ പരിപോഷിപ്പിക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ടെന്നും, സാമൂഹ്യ തിന്മകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ വായനശാലകൾ വലിയ ഇടപെടലാണ് നടത്തുന്നതെന്നും തളിപ്പറമ്പ് മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക് ആവശ്യമായ എല്ലാ പരിഗണനയും നൽകുന്നുണ്ടെന്നും എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു. ലൈബ്രറികളെ ആധുനിക വൽക്കരിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ ലൈബ്രറി കൗൺസിൽ അഫിലിയേറ്റ് ചെയ്ത മുഴുവൻ ഗ്രന്ഥശാലകൾക്കും കമ്പ്യൂട്ടർ അനുബന്ധ സാധനങ്ങൾ നൽകി വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90768/books-allowed)