---
title: "ടെലികോം കമ്പനികളുടെ  പേരിൽ തട്ടിപ്പ്: വ്യക്തിഗത ഒ ടി പി, പിൻ എന്നിവ ആരുമായും ഷെയർ ചെയ്യാതിരിക്കുക, ജാഗ്രത"
english_title: "fraud activity "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90687/fraud-activity"
published_at: "2023-01-16T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c55689d94b9_Untitled-2_web-Recovered.jpg"
keywords: []
---

# ടെലികോം കമ്പനികളുടെ  പേരിൽ തട്ടിപ്പ്: വ്യക്തിഗത ഒ ടി പി, പിൻ എന്നിവ ആരുമായും ഷെയർ ചെയ്യാതിരിക്കുക, ജാഗ്രത

> **Lead Summary:** രാജ്യത്തെ വിവിധയിടങ്ങളിൽ 5ജി ടെലികോം സേവനം ആരംഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുന്ന തട്ടിപ്പിനെ കുറിച്ച് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിടുള്ളതാണ്. 4ജി സിം 5ജി സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യാമെന്ന് പറഞ്ഞ് ബന്ധപ്പെടുന്ന അപരിചിതരുമായി ഒറ്റത്തവണ പാസ്വേഡുകളും മറ്റ് സെൻസിറ്റീവ് വിവരങ്ങളും ഒരു കാരണവശാലും പങ്കിടരുത്.

## Article Content

രാജ്യത്തെ വിവിധയിടങ്ങളിൽ 5ജി ടെലികോം സേവനം ആരംഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുന്ന തട്ടിപ്പിനെ കുറിച്ച് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിടുള്ളതാണ്. 4ജി സിം 5ജി സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യാമെന്ന് പറഞ്ഞ് ബന്ധപ്പെടുന്ന അപരിചിതരുമായി ഒറ്റത്തവണ പാസ്വേഡുകളും മറ്റ് സെൻസിറ്റീവ് വിവരങ്ങളും ഒരു കാരണവശാലും പങ്കിടരുത്.

തട്ടിപ്പ് ഇങ്ങനെ;

   ഒടിപിയും മറ്റ് വിശദാംശങ്ങളും കൗശലപൂർവം തട്ടിയെടുത്ത് ആളുകളെ കബളിപ്പിക്കുന്ന സൈബർ തട്ടിപ്പുകാർ പുതിയ അവസരം കൂടി പ്രയോജനപ്പെടുത്തുകയാണ്. വോഡഫോൺ, എയർടെൽ അല്ലെങ്കിൽ ജിയോ തുടങ്ങിയ കമ്പനികളിൽ നിന്നുള്ള കസ്റ്റമർ കെയർ എക്സിക്യൂടീവുകളായി വേഷമിട്ട് നിലവിലുള്ള 4ജി പ്ലാൻ 5ജി പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ബന്ധപ്പെടുന്നത്. പൊതുവെ ഒടിപിയും അല്ലെങ്കിൽ തന്ത്രപ്രധാനമായ വിവരങ്ങൾ നൽകാനും ആവശ്യപ്പെടുന്നു. ചിലപ്പോൾ ലിങ്കുകൾ അടങ്ങിയ സന്ദേശങ്ങളും അയയ്ക്കുന്നു. ഇതുവഴി ബാങ്ക് അകൗണ്ടുകളിലേക്ക് തട്ടിപ്പുകാർക്ക് കടന്നുകയറാനും പണം തട്ടിയെടുക്കുന്നതിനും അവർക്ക് കഴിയുന്നു 5ജി സേവനം നൽകാൻ ടെലികോം കമ്പനികൾ ഒടിപികൾ ആവശ്യപ്പെടില്ലെന്ന് ട്രായ് ഇപ്പോൾ മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് സന്ദേശം അയക്കുന്നുണ്ട്. ദയവായി ശ്രദ്ധിക്കുക ടെലികോം കമ്പനികൾ 5ജി സിം അപ്ഗ്രേഡ് ചെയ്യുന്നതിനായി ഒടിപി അല്ലെങ്കിൽ പിൻ ആവശ്യപ്പെടുകയില്ല. വ്യക്തിഗത വിവരങ്ങളായ ഒടിപി അല്ലെങ്കിൽ പിൻ ആരുമായി ഷെയർ ചെയ്യാതിരിക്കുക. 5ജി സേവനങ്ങളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന്റെ പേരിലുള്ള വഞ്ചനാപരമായ ലിങ്കുകളും ഓഫറുകൾക്കുമെതിരെ ജാഗ്രത പാലിക്കുക. ഈ ഒരു സന്ദേശം എല്ലാവരിലേക്കും എത്തിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90687/fraud-activity)