---
title: "വയൽവഴി ബന്ധിപ്പിച്ച് റോഡുണ്ടാക്കുന്നതിന് റോഡ് നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു"
english_title: "road committe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90634/road-committe"
published_at: "2023-01-16T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c51d9b40816_news-card.jpg"
keywords: []
---

# വയൽവഴി ബന്ധിപ്പിച്ച് റോഡുണ്ടാക്കുന്നതിന് റോഡ് നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** മാണിയൂർ-കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ കൂവച്ചിക്കുന്ന് താഴേവീട് റോഡിൽ നിന്നും തണ്ടപ്പുറം ബദ്ർ പള്ളി റോഡിലേക്ക് വയൽവഴി ബന്ധിപ്പിച്ച് റോഡുണ്ടാക്കുന്നതിന് റോഡ് നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു. പി.കെ മുനീർ(ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ) ,കെ.കെ.എം ബഷീർ മാസ്റ്റർ(വാർഡ് മെമ്പർ) കെ.രാമചന്ദ്രൻ (കൺവീനർ, വാർഡ് വികസന സമിതി) എന്നിവർ രക്ഷാധികാരികളായും പി.സത്താർ(ചെയർമാൻ) കെ.വിനോദ് കുമാർ (കൺവീനർ) കൂവ്വക്കാട്ട് ഷമീർ (ട്രഷറർ) ടി.വി അബ്ദുൽ ഖാദർ (വൈ: ചെയർമാൻ) കെ ബാലകൃഷ്ണൻ( ജോ: കൺവീനർ) എന്നിവരടങ്ങിയ19 അംഗ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. പരിപാടിയിൽ വാർഡ് വികസനസമിതി കൺവീനർ കെ രാമചന്ദ്രൻ സ്വാഗതം പറഞു വാർഡ് മെമ്പർ കെ.കെ.എം ബഷീർ മാസ്റ്റർ അധ്യക്ഷ്യം വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മുനീർ ഉൽഘാടനം ചെയ്തു. റോഡ് നിർമ്മാണ കമ്മിറ്റി കൺവീനർ കെ.വിനോദ് കുമാർ നന്ദി പറഞ്ഞു.

## Article Content

മാണിയൂർ-കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ കൂവച്ചിക്കുന്ന് താഴേവീട് റോഡിൽ നിന്നും തണ്ടപ്പുറം ബദ്ർ പള്ളി റോഡിലേക്ക് വയൽവഴി ബന്ധിപ്പിച്ച് റോഡുണ്ടാക്കുന്നതിന് റോഡ് നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു. പി.കെ മുനീർ(ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ) ,കെ.കെ.എം ബഷീർ മാസ്റ്റർ(വാർഡ് മെമ്പർ) കെ.രാമചന്ദ്രൻ (കൺവീനർ, വാർഡ് വികസന സമിതി) എന്നിവർ രക്ഷാധികാരികളായും പി.സത്താർ(ചെയർമാൻ) കെ.വിനോദ് കുമാർ (കൺവീനർ) കൂവ്വക്കാട്ട് ഷമീർ (ട്രഷറർ) ടി.വി അബ്ദുൽ ഖാദർ (വൈ: ചെയർമാൻ) കെ ബാലകൃഷ്ണൻ( ജോ: കൺവീനർ) എന്നിവരടങ്ങിയ19 അംഗ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. പരിപാടിയിൽ വാർഡ് വികസനസമിതി കൺവീനർ കെ രാമചന്ദ്രൻ സ്വാഗതം പറഞു വാർഡ് മെമ്പർ കെ.കെ.എം ബഷീർ മാസ്റ്റർ അധ്യക്ഷ്യം വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മുനീർ ഉൽഘാടനം ചെയ്തു. റോഡ് നിർമ്മാണ കമ്മിറ്റി കൺവീനർ കെ.വിനോദ് കുമാർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90634/road-committe)