---
title: "കണ്ണൂരിൽ ഉത്സവത്തിനിടെ കോൺഗ്രസ് ബിജെപി സംഘർഷം: 4 പേർക്ക് പരിക്ക്"
english_title: "congress bjp clash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90608/congress-bjp-clash"
published_at: "2023-01-16T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c503932c809_Untitled-2_web-Recovered.jpg"
keywords: []
---

# കണ്ണൂരിൽ ഉത്സവത്തിനിടെ കോൺഗ്രസ് ബിജെപി സംഘർഷം: 4 പേർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ :** പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം. പന്ന്യന്നൂർ കൂർമ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സന്ദീപിന് ഗുരുതരമായി പരുക്കേറ്റു. ആർഎസ്എസ് പ്രവർത്തകരായ അനീഷ്, അതുൽ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്.പരസ്പരം നൽകിയ പരാതിയിൻമേൽ ഇരു വിഭാഗത്തിനെതിരെയും പാനൂർ പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ :** പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം. പന്ന്യന്നൂർ കൂർമ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സന്ദീപിന് ഗുരുതരമായി പരുക്കേറ്റു. ആർഎസ്എസ് പ്രവർത്തകരായ അനീഷ്, അതുൽ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്.പരസ്പരം നൽകിയ പരാതിയിൻമേൽ ഇരു വിഭാഗത്തിനെതിരെയും പാനൂർ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90608/congress-bjp-clash)