---
title: "വാഹനം മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി ഓടിച്ച യുവാവിനെ പിടികൂടി"
english_title: "rinshid "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90561/rinshid"
published_at: "2023-01-16T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4d5396677f_news-card.jpg"
keywords: []
---

# വാഹനം മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി ഓടിച്ച യുവാവിനെ പിടികൂടി

> **Lead Summary:** **പഴയങ്ങാടി: **വാഹനം മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി ബൈക്ക് ഓടിച്ച യുവാവിനെ പഴയങ്ങാടി പൊലീസ് പിടികൂടി. മലപ്പുറം എടവണ്ണ സ്വദേശി തനിയാടൻ റിൻഷിദിനെയാണി പഴയങ്ങാടി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തത്. പഴയങ്ങാടിയിലെ റസ്റ്റോറന്റ്‌ ജീവനക്കാരനാണ്. ഇയാളെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു. 2020-ൽ എറണാകുളം ജില്ലയിലെ കളമശ്ശേരിയിലെ വീട്ടിൽനിന്ന്‌ മോഷണം പോയതാണ് വാഹനം. ഇതിന് അവിടെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആറിലധികം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പഴയങ്ങാടി എസ്.ഐ. സി.വത്സരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

## Article Content

**പഴയങ്ങാടി: **വാഹനം മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി ബൈക്ക് ഓടിച്ച യുവാവിനെ പഴയങ്ങാടി പൊലീസ് പിടികൂടി. മലപ്പുറം എടവണ്ണ സ്വദേശി തനിയാടൻ റിൻഷിദിനെയാണി പഴയങ്ങാടി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തത്. പഴയങ്ങാടിയിലെ റസ്റ്റോറന്റ്‌ ജീവനക്കാരനാണ്. ഇയാളെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു. 2020-ൽ എറണാകുളം ജില്ലയിലെ കളമശ്ശേരിയിലെ വീട്ടിൽനിന്ന്‌ മോഷണം പോയതാണ് വാഹനം. ഇതിന് അവിടെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആറിലധികം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പഴയങ്ങാടി എസ്.ഐ. സി.വത്സരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90561/rinshid)