---
title: "കണ്ണപുരം പൊലീസ് സ്റ്റേഷന് ഒരു വാഹനം മാത്രം: സ്വകാര്യ വാഹനത്തെ ആശ്രയിച്ച് പോലീസുകാർ"
english_title: "kannapuram station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90466/kannapuram-station"
published_at: "2023-01-15T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3f60b8a1f3_Untitled-2_web-Recovered.jpg"
keywords: []
---

# കണ്ണപുരം പൊലീസ് സ്റ്റേഷന് ഒരു വാഹനം മാത്രം: സ്വകാര്യ വാഹനത്തെ ആശ്രയിച്ച് പോലീസുകാർ

> **Lead Summary:** കല്യാശ്ശേരി, ചെറുകുന്ന് പഞ്ചായത്തും മാട്ടൂൽ പഞ്ചായത്തിലെ ചില ഭാഗങ്ങളും ഉൾപ്പെടുന്നതാണ്കണ്ണപുരം സ്റ്റേഷൻ. കണ്ണൂർ റൂറൽ സുപ്രണ്ട് ഓഫീസിനു സമീപവും എന്നാൽ കണ്ണൂർ ജില്ല സിറ്റി പോലീസ് കമ്മീഷണർ കിഴിൽ വരുന്ന പോലീസ് സ്റ്റേഷൻ ആണ് കണ്ണപുരം. എന്നിട്ട്പോ ലും പൊലീസ് സ്റ്റേഷന് രണ്ട് വാഹനമുണ്ടെങ്കിലും ഡ്രൈവർ ഒരാൾ തന്നെയാണ്. കൂടാതെ ഒരു വാഹനം ഒരാഴ്ചയായി വർക് ഷോപ്പിലാണ്. അതിനാൽ വാഹനഅപകടം പോലുള്ള അടിയന്തിര ആവശ്യങ്ങൾക്ക് പോലും പോലീസ് വളരെ ബുദ്ധിമുട്ടി സ്വകാര്യ വാഹനത്തെയാണ് ആശ്രയിക്കുന്നത്.കൂടാതെ പ്രതികളെ പിടികൂടാൻ പോകുന്നതും വലിയ പ്രതിസന്ധിയിലാണ്.എത്രയും പെട്ടെന്ന് അധികാരികൾ ഇടപെട്ട് ഈ ഒരു പോരായ്മ പരിഹരിച്ചു കഴിഞ്ഞാൽ കൃത്യനിർവ്വഹണം എളുപ്പത്തിലാകും. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കണ്ണപുരം സ്റ്റേഷനിൽ പൊതുജന സേവനങ്ങൾക്കായി ജനമൈത്രി പോലീസും സജീവമാണ്. ഒരു വണ്ടി മാത്രം ആയതിനാലും ഡ്രൈവർ ഒരാൾ മാത്രം ആയതിനാലും രാത്രി കാല പോലീസ് പെട്രോളിംഗ് എല്ലാ സ്ഥലങ്ങളിലും എത്താത്തതും മണൽ മാഫികൾക്ക് ഏറെ സഹായം ആകുന്നുണ്ട്. എന്നാലും കണ്ണപുരം പോലീസ് അവരുടെ പാർമിതികൾക്ക് ഉള്ളിൽ വെച്ച് മണൽ മാഫിയക്ക് എതിരെ ശക്തമായ നടപടി ആണ് എടുക്കുന്നത് എന്നത് പ്രശംസയർഹിക്കുന്നതാണ്. ഈ മാസം തന്നെ രണ്ട് തവണയാണ് മടക്കരയിൽ വെച്ച് മണൽ ശേഖരം പിടികൂടിയത്.

## Article Content

കല്യാശ്ശേരി, ചെറുകുന്ന് പഞ്ചായത്തും മാട്ടൂൽ പഞ്ചായത്തിലെ ചില ഭാഗങ്ങളും ഉൾപ്പെടുന്നതാണ്കണ്ണപുരം സ്റ്റേഷൻ. കണ്ണൂർ റൂറൽ സുപ്രണ്ട് ഓഫീസിനു സമീപവും എന്നാൽ കണ്ണൂർ ജില്ല സിറ്റി പോലീസ് കമ്മീഷണർ കിഴിൽ വരുന്ന പോലീസ് സ്റ്റേഷൻ ആണ് കണ്ണപുരം. എന്നിട്ട്പോ ലും പൊലീസ് സ്റ്റേഷന് രണ്ട് വാഹനമുണ്ടെങ്കിലും ഡ്രൈവർ ഒരാൾ തന്നെയാണ്. കൂടാതെ ഒരു വാഹനം ഒരാഴ്ചയായി വർക് ഷോപ്പിലാണ്. അതിനാൽ വാഹനഅപകടം പോലുള്ള അടിയന്തിര ആവശ്യങ്ങൾക്ക് പോലും പോലീസ് വളരെ ബുദ്ധിമുട്ടി സ്വകാര്യ വാഹനത്തെയാണ് ആശ്രയിക്കുന്നത്.കൂടാതെ പ്രതികളെ പിടികൂടാൻ പോകുന്നതും വലിയ പ്രതിസന്ധിയിലാണ്.എത്രയും പെട്ടെന്ന് അധികാരികൾ ഇടപെട്ട് ഈ ഒരു പോരായ്മ പരിഹരിച്ചു കഴിഞ്ഞാൽ കൃത്യനിർവ്വഹണം എളുപ്പത്തിലാകും. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കണ്ണപുരം സ്റ്റേഷനിൽ പൊതുജന സേവനങ്ങൾക്കായി ജനമൈത്രി പോലീസും സജീവമാണ്. ഒരു വണ്ടി മാത്രം ആയതിനാലും ഡ്രൈവർ ഒരാൾ മാത്രം ആയതിനാലും രാത്രി കാല പോലീസ് പെട്രോളിംഗ് എല്ലാ സ്ഥലങ്ങളിലും എത്താത്തതും മണൽ മാഫികൾക്ക് ഏറെ സഹായം ആകുന്നുണ്ട്. എന്നാലും കണ്ണപുരം പോലീസ് അവരുടെ പാർമിതികൾക്ക് ഉള്ളിൽ വെച്ച് മണൽ മാഫിയക്ക് എതിരെ ശക്തമായ നടപടി ആണ് എടുക്കുന്നത് എന്നത് പ്രശംസയർഹിക്കുന്നതാണ്. ഈ മാസം തന്നെ രണ്ട് തവണയാണ് മടക്കരയിൽ വെച്ച് മണൽ ശേഖരം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90466/kannapuram-station)