---
title: "മകൻ നെഞ്ചുവേദനയെ തുടർന്ന് മരിച്ചതിന് പിന്നാലെ മാതാവ് കുഴഞ്ഞു വീണു മരിച്ചു"
english_title: "mother and son died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90426/mother-and-son-died"
published_at: "2023-01-15T14:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3beb96ed1b_download.jpg"
keywords: []
---

# മകൻ നെഞ്ചുവേദനയെ തുടർന്ന് മരിച്ചതിന് പിന്നാലെ മാതാവ് കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** **അ​ത്തോളി: **കോഴിക്കോട് അത്തോളിയിൽ മകന്റെ മരണ വിവരമറിഞ്ഞയുടൻ മാതാവ് കുഴഞ്ഞു വീണു മരിച്ചു. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ്, മാതാവ് നഫീസ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി മൂന്നു മണിക്കൂറിനിടെയാണ് ഇരുവരും മരിച്ചത്. ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ശുഐബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ നഫീസ തളർന്നുവീഴുകയായിരുന്നു. ഇവരെയും ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ജുനൈസ്, റുമീഷ് എന്നിവരാണ് നഫീസയുടെ മറ്റ് മക്കൾ. ശുഐബ് അവിവാഹിതനാണ്.

## Article Content

**അ​ത്തോളി: **കോഴിക്കോട് അത്തോളിയിൽ മകന്റെ മരണ വിവരമറിഞ്ഞയുടൻ മാതാവ് കുഴഞ്ഞു വീണു മരിച്ചു. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ്, മാതാവ് നഫീസ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി മൂന്നു മണിക്കൂറിനിടെയാണ് ഇരുവരും മരിച്ചത്. ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ശുഐബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ നഫീസ തളർന്നുവീഴുകയായിരുന്നു. ഇവരെയും ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ജുനൈസ്, റുമീഷ് എന്നിവരാണ് നഫീസയുടെ മറ്റ് മക്കൾ. ശുഐബ് അവിവാഹിതനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90426/mother-and-son-died)