---
title: "വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇരുമ്പ് വസ്തുക്കൾ മോഷ്ടിച്ച അസം സ്വദേശികൾ പിടിയിലായി"
english_title: "assam native arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90359/assam-native-arrested"
published_at: "2023-01-15T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c37af1b9050_DSC_7464_(1).JPG"
keywords: []
---

# വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇരുമ്പ് വസ്തുക്കൾ മോഷ്ടിച്ച അസം സ്വദേശികൾ പിടിയിലായി

> **Lead Summary:** **കണ്ണൂർ: **റെയിൽവേയുടെ ഇരുമ്പ് വസ്തുക്കൾ വളപട്ടണം റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച മൂന്ന് അസം സ്വദേശികൾ അറസ്റ്റിലായി. അസം ബാർപെട്ട ജില്ലയിലെ ജഹാറുൾ ഇസ്‌ലാം , മുകുൾ ഹുസൈൻ , ഗോപാഗോറയിലെ സൈനുദ്ദീൽ ഇസ്‌ലാം എന്നിവരെയാണ് പിടികൂടിയത്. ഇവരെ തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തു. റെയിൽവേഅറ്റകുറ്റപ്പണിക്കായി സംഭരിച്ചുവച്ച വസ്തുക്കളാണ് വെള്ളിയാഴ്ച കടത്താൻ ശ്രമിച്ചത്. ആർ.പി.എഫ്. ഇൻസ്പെക്ടർ ബിനോയ് ആന്റണി, എസ്.ഐ. ടി. വിനോദ്, വി.വി. സഞ്ജയ്‌കുമാർ, എം.കെ. സജീവൻ, രതീഷ്‌കുമാർ, മനുപ്രസാദ് എന്നിവർ അടങ്ങിയ സംഘമാണ് പിടിച്ചത്.

## Article Content

**കണ്ണൂർ: **റെയിൽവേയുടെ ഇരുമ്പ് വസ്തുക്കൾ വളപട്ടണം റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച മൂന്ന് അസം സ്വദേശികൾ അറസ്റ്റിലായി. അസം ബാർപെട്ട ജില്ലയിലെ ജഹാറുൾ ഇസ്‌ലാം , മുകുൾ ഹുസൈൻ , ഗോപാഗോറയിലെ സൈനുദ്ദീൽ ഇസ്‌ലാം എന്നിവരെയാണ് പിടികൂടിയത്. ഇവരെ തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തു. റെയിൽവേഅറ്റകുറ്റപ്പണിക്കായി സംഭരിച്ചുവച്ച വസ്തുക്കളാണ് വെള്ളിയാഴ്ച കടത്താൻ ശ്രമിച്ചത്. ആർ.പി.എഫ്. ഇൻസ്പെക്ടർ ബിനോയ് ആന്റണി, എസ്.ഐ. ടി. വിനോദ്, വി.വി. സഞ്ജയ്‌കുമാർ, എം.കെ. സജീവൻ, രതീഷ്‌കുമാർ, മനുപ്രസാദ് എന്നിവർ അടങ്ങിയ സംഘമാണ് പിടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90359/assam-native-arrested)