---
title: "കണ്ണപുരം പി എച്ച് സിയിൽ ഡോക്ടർ ആഴ്ച്ചയിൽ ഒരു ദിവസം : രോഗികൾ വലയുന്നു"
english_title: "kannapuram chc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90196/kannapuram-chc"
published_at: "2023-01-14T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c24970a3f6d_news-card.jpg"
keywords: []
---

# കണ്ണപുരം പി എച്ച് സിയിൽ ഡോക്ടർ ആഴ്ച്ചയിൽ ഒരു ദിവസം : രോഗികൾ വലയുന്നു

> **Lead Summary:** **കണ്ണപുരം : **പുഞ്ചവയലിലെ കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ ആഴ്ച്ചയിൽ ഒരു ദിവസം മാത്രമായതിനാൽ പ്രദേശത്തെയും പരിസരത്തെയും രോഗികൾ വലയുകയാണ്. നിലവിലുളള ഡോക്ടർ ആഴ്ച്ചയിൽ രണ്ടു ദിവസം വന്നു പോകുന്ന സ്ഥിതിയായിരുന്നു. ആ ഡോക്ടറും പൂർണ്ണ അവധിയിൽ പോയി. ഒരു വർഷത്തിലധികമായി മുഴുവൻസമയം ഡോക്ടർ ഇല്ലാത്തത് നാട്ടുകാർ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഇപ്പോൾ പുന്നച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ആഴ്ച്ചയിൽ ഒരു ദിവസം മാത്രം വന്നു പോകുന്ന അവസ്ഥയിൽ പ്രദേശത്തെയും പരിസരത്തെയും ജനങ്ങളിൽ പ്രതിഷേധമുയർന്നിരിക്കുകയാണ്. രോഗികൾ ഏറെ ദൂരെയുള്ള ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. മുഴുവൻ സമയം സ്ഥിര ഡോക്ടറെ ഉടൻ നിയമിക്കണമെന്ന് കണ്ണപുരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മണ്ഡലം പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് ഡിഎംഒയ്ക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും നിവേദനം അയച്ചു.

## Article Content

**കണ്ണപുരം : **പുഞ്ചവയലിലെ കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ ആഴ്ച്ചയിൽ ഒരു ദിവസം മാത്രമായതിനാൽ പ്രദേശത്തെയും പരിസരത്തെയും രോഗികൾ വലയുകയാണ്. നിലവിലുളള ഡോക്ടർ ആഴ്ച്ചയിൽ രണ്ടു ദിവസം വന്നു പോകുന്ന സ്ഥിതിയായിരുന്നു. ആ ഡോക്ടറും പൂർണ്ണ അവധിയിൽ പോയി. ഒരു വർഷത്തിലധികമായി മുഴുവൻസമയം ഡോക്ടർ ഇല്ലാത്തത് നാട്ടുകാർ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഇപ്പോൾ പുന്നച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ആഴ്ച്ചയിൽ ഒരു ദിവസം മാത്രം വന്നു പോകുന്ന അവസ്ഥയിൽ പ്രദേശത്തെയും പരിസരത്തെയും ജനങ്ങളിൽ പ്രതിഷേധമുയർന്നിരിക്കുകയാണ്. രോഗികൾ ഏറെ ദൂരെയുള്ള ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. മുഴുവൻ സമയം സ്ഥിര ഡോക്ടറെ ഉടൻ നിയമിക്കണമെന്ന് കണ്ണപുരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മണ്ഡലം പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് ഡിഎംഒയ്ക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും നിവേദനം അയച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90196/kannapuram-chc)