---
title: " കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു"
english_title: "bhaskarappothuval"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90183/bhaskarappothuval"
published_at: "2023-01-14T10:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c23d93a8b24_Untitled-2_web.jpg"
keywords: []
---

#  കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

> **Lead Summary:** **പരിയാരം: **വയോധികന്‍ കടന്നല്‍കുത്തേറ്റ് മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി.ഭാസ്‌ക്കരപൊതുവാളാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കെ ഇളകിയെത്തിയ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: നാണാട്ട് ജാനകി. മക്കള്‍: സുനിത(കാങ്കോല്‍), സുനില്‍, സുധാര(ഹൈദരാബാദ്), സുധീഷ്(ആധാരമെഴുത്ത്). മരുമക്കള്‍: വി.ജയകുമാര്‍(വിമുക്തഭടന്‍, കാങ്കോല്‍), ടി.പി.ബിന്ദു, വേണുഗോപാലന്‍ കാമ്പ്രത്ത്(ഹൈദരാബാദ്)എം.ഇ.ശുഭ(ആധാരമെഴുത്ത്). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, രാധ, രുഗ്മിണി, മധുസൂതനന്‍, വനജ. തൃക്കരിപ്പൂരിലെ ആധാരമെഴുത്തുകാരനും നാടക-സാംസ്‌ക്കാരിക പ്രവര്‍ത്തകനുമാണ് ഭാസ്‌ക്കരപൊതുവാള്‍. തൃക്കരിപ്പൂര്‍ ദേശീയ കലാസമിതിയുടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകഗാനരചയിതാവുമായിരുന്നു. ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് തെക്കുമ്പാട് ശ്മശാനത്തില്‍ നടക്കും. മൃതദേഹം വൈകുന്നേരം 3 മുതല്‍ തെക്കുമ്പാട് യുവജനഗ്രന്ഥാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.

## Article Content

**പരിയാരം: **വയോധികന്‍ കടന്നല്‍കുത്തേറ്റ് മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി.ഭാസ്‌ക്കരപൊതുവാളാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കെ ഇളകിയെത്തിയ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: നാണാട്ട് ജാനകി. മക്കള്‍: സുനിത(കാങ്കോല്‍), സുനില്‍, സുധാര(ഹൈദരാബാദ്), സുധീഷ്(ആധാരമെഴുത്ത്). മരുമക്കള്‍: വി.ജയകുമാര്‍(വിമുക്തഭടന്‍, കാങ്കോല്‍), ടി.പി.ബിന്ദു, വേണുഗോപാലന്‍ കാമ്പ്രത്ത്(ഹൈദരാബാദ്)എം.ഇ.ശുഭ(ആധാരമെഴുത്ത്). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, രാധ, രുഗ്മിണി, മധുസൂതനന്‍, വനജ. തൃക്കരിപ്പൂരിലെ ആധാരമെഴുത്തുകാരനും നാടക-സാംസ്‌ക്കാരിക പ്രവര്‍ത്തകനുമാണ് ഭാസ്‌ക്കരപൊതുവാള്‍. തൃക്കരിപ്പൂര്‍ ദേശീയ കലാസമിതിയുടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകഗാനരചയിതാവുമായിരുന്നു. ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് തെക്കുമ്പാട് ശ്മശാനത്തില്‍ നടക്കും. മൃതദേഹം വൈകുന്നേരം 3 മുതല്‍ തെക്കുമ്പാട് യുവജനഗ്രന്ഥാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90183/bhaskarappothuval)