---
title: "ഷവർമ സ്റ്റാൻഡിൽ വെച്ച ഇറച്ചി തിന്ന് പൂച്ച: ഹോട്ടൽ അടപ്പിച്ചു"
english_title: "hotel closed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90088/hotel-closed"
published_at: "2023-01-13T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c1535769fac_news-card.jpg"
keywords: []
---

# ഷവർമ സ്റ്റാൻഡിൽ വെച്ച ഇറച്ചി തിന്ന് പൂച്ച: ഹോട്ടൽ അടപ്പിച്ചു

> **Lead Summary:** ഷവർമ സ്റ്റാന്റിൽ പൂച്ച കയറാനിടയായ സംഭവം; ഭക്ഷണപദാർത്ഥങ്ങൾ അശ്രദ്ധയോടെ കൈകാര്യം ചെയ്ത ഹോട്ടൽ അടപ്പിച്ചു. പയ്യന്നൂർ നഗരസഭ കേളോത്ത് അബ്ദുൾ റഹ്‌മാൻ കെ.പി.സി. എന്ന ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള മജ്ലീസ് ഹോട്ടലാണ് അടപ്പിച്ചത്. ഷവർമ സ്റ്റാന്റിൽ പൂച്ച കയറാനിടയായ സംഭവം സ്ഥാപനത്തിന് പുറത്ത് അടച്ചുറപ്പില്ലാതെ അശ്രദ്ധയോടെ കൈകാര്യം ചെയ്തതിനാലാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിനാലാണ് നടപടി സ്വീകരിച്ചത്. നിലവിലുള്ള അപാകതകൾ പരിഹരിച്ച് മാത്രമേ ഹോട്ടൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു എന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

## Article Content

ഷവർമ സ്റ്റാന്റിൽ പൂച്ച കയറാനിടയായ സംഭവം; ഭക്ഷണപദാർത്ഥങ്ങൾ അശ്രദ്ധയോടെ കൈകാര്യം ചെയ്ത ഹോട്ടൽ അടപ്പിച്ചു. പയ്യന്നൂർ നഗരസഭ കേളോത്ത് അബ്ദുൾ റഹ്‌മാൻ കെ.പി.സി. എന്ന ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള മജ്ലീസ് ഹോട്ടലാണ് അടപ്പിച്ചത്. ഷവർമ സ്റ്റാന്റിൽ പൂച്ച കയറാനിടയായ സംഭവം സ്ഥാപനത്തിന് പുറത്ത് അടച്ചുറപ്പില്ലാതെ അശ്രദ്ധയോടെ കൈകാര്യം ചെയ്തതിനാലാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിനാലാണ് നടപടി സ്വീകരിച്ചത്. നിലവിലുള്ള അപാകതകൾ പരിഹരിച്ച് മാത്രമേ ഹോട്ടൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു എന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90088/hotel-closed)