---
title: "വെള്ളിക്കീൽ വിനോദസഞ്ചാര കേന്ദ്രം പ്രവൃത്തി ഉടൻ ആരംഭിക്കും: എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ"
english_title: "vellikkeel eco park"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90080/vellikkeel-eco-park"
published_at: "2023-01-13T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c14ba9485c3_news-card.jpg"
keywords: []
---

# വെള്ളിക്കീൽ വിനോദസഞ്ചാര കേന്ദ്രം പ്രവൃത്തി ഉടൻ ആരംഭിക്കും: എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ

> **Lead Summary:** **തളിപ്പറമ്പ്: **വെള്ളിക്കീൽ വിനോദ സഞ്ചാര കേന്ദ്രം പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അറിയിച്ചു. പദ്ധതി പ്രദേശത്തെ സർവ്വേ ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുന്നതായും വിശദമായ പദ്ധതി റിപ്പോർട്ട് അതിന്റെ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാ ഹാളിൽ അവലോകന യോഗം സംഘടിപ്പിച്ചു. എത്രയും പെട്ടെന്ന് ആവശ്യമായ അനുമതികൾ ലഭ്യമാക്കാനും പ്രവൃത്തി ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. സംസ്ഥാന സർക്കാർ അനുവദിച്ച 8 കോടി രൂപയുടെ പ്രവൃത്തിയാണ് ആരംഭിക്കുന്നത്. കിലോമീറ്ററുകളോളം നീളത്തിലുള്ള സൈക്കിൾ പാത്ത്, നടപ്പാത, കുട്ടികളുടെ അമ്യൂസ്‌മെന്റ് തുടങ്ങിയവയൊക്കെ പദ്ധതിയുടെ ഭാഗമായി യാഥാർഥ്യമാകും. യോഗത്തിൽ ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ വികസന കമ്മിഷണർ മേഘശ്രീ ഐ എ എസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മനോജ് ടി സി, ഡി ടി പി സി സെക്രട്ടറി ജിജേഷ്കുമാർ, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ എൻ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ആന്തൂർ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ വി പ്രേമരാജൻ മാസ്റ്റർ, കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഓമന മുരളീധരൻ, ആമിന ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**തളിപ്പറമ്പ്: **വെള്ളിക്കീൽ വിനോദ സഞ്ചാര കേന്ദ്രം പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അറിയിച്ചു. പദ്ധതി പ്രദേശത്തെ സർവ്വേ ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുന്നതായും വിശദമായ പദ്ധതി റിപ്പോർട്ട് അതിന്റെ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാ ഹാളിൽ അവലോകന യോഗം സംഘടിപ്പിച്ചു. എത്രയും പെട്ടെന്ന് ആവശ്യമായ അനുമതികൾ ലഭ്യമാക്കാനും പ്രവൃത്തി ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. സംസ്ഥാന സർക്കാർ അനുവദിച്ച 8 കോടി രൂപയുടെ പ്രവൃത്തിയാണ് ആരംഭിക്കുന്നത്. കിലോമീറ്ററുകളോളം നീളത്തിലുള്ള സൈക്കിൾ പാത്ത്, നടപ്പാത, കുട്ടികളുടെ അമ്യൂസ്‌മെന്റ് തുടങ്ങിയവയൊക്കെ പദ്ധതിയുടെ ഭാഗമായി യാഥാർഥ്യമാകും. യോഗത്തിൽ ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ വികസന കമ്മിഷണർ മേഘശ്രീ ഐ എ എസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മനോജ് ടി സി, ഡി ടി പി സി സെക്രട്ടറി ജിജേഷ്കുമാർ, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ എൻ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ആന്തൂർ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ വി പ്രേമരാജൻ മാസ്റ്റർ, കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഓമന മുരളീധരൻ, ആമിന ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90080/vellikkeel-eco-park)