---
title: "അര്‍ബന്‍ നിധി തട്ടിപ്പില്‍ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്, ഇതുവരെ കിട്ടിയത് 340 പരാതികള്‍"
english_title: "urben nidhi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90041/urben-nidhi"
published_at: "2023-01-13T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c120591a246_Untitled-2_web-Recovered.jpg"
keywords: []
---

# അര്‍ബന്‍ നിധി തട്ടിപ്പില്‍ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്, ഇതുവരെ കിട്ടിയത് 340 പരാതികള്‍

> **Lead Summary:** കണ്ണൂര്‍: അര്‍ബന്‍ നിധി തട്ടിപ്പില്‍ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. വ്യാഴാഴ്ച 32 പരാതികള്‍ കൂടി കണ്ണൂര്‍ ടൗണ്‍ പൊലീസിന് കിട്ടി. ഇതോടെ ഇതുവരെ 340 പരാതികളാണ് അര്‍ബന്‍ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിന് കിട്ടിയത്. ഇതുവരെ കിട്ടിയ 340 പരാതികള്‍ പ്രകാരം 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ വിലയിരുത്തല്‍. കണ്ണൂര്‍ അര്‍ബന്‍ നിധി എന്ന സ്ഥാപനം വഴിയും സഹസ്ഥാപനമായ എനി ടൈം മണി വഴിയുമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

## Article Content

കണ്ണൂര്‍: അര്‍ബന്‍ നിധി തട്ടിപ്പില്‍ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. വ്യാഴാഴ്ച 32 പരാതികള്‍ കൂടി കണ്ണൂര്‍ ടൗണ്‍ പൊലീസിന് കിട്ടി. ഇതോടെ ഇതുവരെ 340 പരാതികളാണ് അര്‍ബന്‍ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിന് കിട്ടിയത്. ഇതുവരെ കിട്ടിയ 340 പരാതികള്‍ പ്രകാരം 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ വിലയിരുത്തല്‍. കണ്ണൂര്‍ അര്‍ബന്‍ നിധി എന്ന സ്ഥാപനം വഴിയും സഹസ്ഥാപനമായ എനി ടൈം മണി വഴിയുമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90041/urben-nidhi)