---
title: "അടിപ്പാലം, ഓണപ്പറമ്പ്, ചുടലമുക്ക് റോഡ് ശോചനീയാവസ്ഥ പരിഹരിക്കുക: ഉപരോധ സമരം നടത്തി"
english_title: "muslim league protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90040/muslim-league-protest"
published_at: "2023-01-13T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c11ed8d80c8_news-card.jpg"
keywords: []
---

# അടിപ്പാലം, ഓണപ്പറമ്പ്, ചുടലമുക്ക് റോഡ് ശോചനീയാവസ്ഥ പരിഹരിക്കുക: ഉപരോധ സമരം നടത്തി

> **Lead Summary:** അടിപ്പാലം - ഓണപ്പറമ്പ ചുടലമുക്ക് റോഡിന്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥയെ അധികാരികൾക്ക് മുന്നിൽ തുറന്ന് കാട്ടുന്നതിനും, പ്രദേശത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കൊണ്ടും, കൊട്ടില - ഓണപ്പറമ്പ ശാഖാ മുസ്ലിം ലീഗ് ഏഴോം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഏഴോം മൂന്നാംപീടികയിൽ നിന്ന് പ്രകടനമായിട്ടാണ് പ്രവർത്തകർ പഞ്ചായത്ത് ഉപരോധിച്ചത് ഉപരോധ സമരം മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് എസ് കെ പി സക്ക രിയ ഉത്ഘാടനം ചെയ്തു. ഈ അവഗണന പഞ്ചായത്ത് ഭരണ സമിതി അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടിക്ക് മുസ്ലിം ലീഗ് മുന്നിട്ടിറങ്ങുമെന്നും പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.അബ്ദുള്ള ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.സൈനുൽ ആബിദീൻ, പി.എ. ഹംസ ഹാജി, പി.മൂസ കെ.സി. മഹമ്മദ് ആരിഫ് പി.എൻ. നിഷാദ്, എം.ഇബ്രാഹിം എം. ആലിക്കുട്ടി എന്നിവർ പ്രസംഗിച്ചു

## Article Content

അടിപ്പാലം - ഓണപ്പറമ്പ ചുടലമുക്ക് റോഡിന്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥയെ അധികാരികൾക്ക് മുന്നിൽ തുറന്ന് കാട്ടുന്നതിനും, പ്രദേശത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കൊണ്ടും, കൊട്ടില - ഓണപ്പറമ്പ ശാഖാ മുസ്ലിം ലീഗ് ഏഴോം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഏഴോം മൂന്നാംപീടികയിൽ നിന്ന് പ്രകടനമായിട്ടാണ് പ്രവർത്തകർ പഞ്ചായത്ത് ഉപരോധിച്ചത് ഉപരോധ സമരം മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് എസ് കെ പി സക്ക രിയ ഉത്ഘാടനം ചെയ്തു. ഈ അവഗണന പഞ്ചായത്ത് ഭരണ സമിതി അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടിക്ക് മുസ്ലിം ലീഗ് മുന്നിട്ടിറങ്ങുമെന്നും പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.അബ്ദുള്ള ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.സൈനുൽ ആബിദീൻ, പി.എ. ഹംസ ഹാജി, പി.മൂസ കെ.സി. മഹമ്മദ് ആരിഫ് പി.എൻ. നിഷാദ്, എം.ഇബ്രാഹിം എം. ആലിക്കുട്ടി എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90040/muslim-league-protest)