---
title: "പുതുച്ചേരിയും നികുതിയിൽ 7 രൂപ കുറച്ചു: മാഹിയിൽ പെട്രോൾ വില കേരളത്തെക്കാൾ 10 രൂപ കുറവ്"
english_title: "Puducherry also reduces tax by Rs 7: Petrol price in Mahe is Rs 10 less than in Kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9003/puducherry-also-reduces-tax-by-rs-7-petrol-price-in-mahe-is-rs-10-less-than-in-kerala"
published_at: "2021-11-05T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6184c068eca1b_images.jpg"
keywords: []
---

# പുതുച്ചേരിയും നികുതിയിൽ 7 രൂപ കുറച്ചു: മാഹിയിൽ പെട്രോൾ വില കേരളത്തെക്കാൾ 10 രൂപ കുറവ്

> **Lead Summary:** **പുതുച്ചേരി: **മറ്റ് എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളുടെ ചുവടു പിടിച്ച് പുതുച്ചേരിയിലും ഇന്ധന നികുതി കുറച്ചു. ഏഴു രൂപയാണ്, പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വര്‍ധിത നികുതിയില്‍ കുറവു വരുത്തിയത്.

## Article Content

**പുതുച്ചേരി: **മറ്റ് എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളുടെ ചുവടു പിടിച്ച് പുതുച്ചേരിയിലും ഇന്ധന നികുതി കുറച്ചു. ഏഴു രൂപയാണ്, പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വര്‍ധിത നികുതിയില്‍ കുറവു വരുത്തിയത്.

ഇതോടെ മാഹിയില്‍ പെട്രോള്‍ വില 92.52 ആയി.

നിലവില്‍ 23 ശതമാനാണ് പുതുച്ചേരിയില്‍ വാറ്റ് നിരക്ക്. ഏഴു രൂപ കുറയ്ക്കുന്നതോടെ ഇത് 14.55 ശതമാനമാവും. 94.94 ആണ് പുതുച്ചേരിയിലെ പുതുക്കിയ പെട്രോള്‍ വില.

കാരയ്ക്കലില്‍ പെട്രോള്‍ വില 107.52ല്‍നിന്ന് 94.69 ആവും. മാഹിയിലെ വില 105.32ല്‍നിന്ന് 92.52 ആവും. 104 രൂപയ്ക്കു മുകളിലാണ് മാഹിയോടു ചേര്‍ന്ന കേരള പ്രദേശങ്ങളിലെ പെട്രോള്‍ വില.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9003/puducherry-also-reduces-tax-by-rs-7-petrol-price-in-mahe-is-rs-10-less-than-in-kerala)