---
title: "കാർ പാർക്കിംഗ് കേന്ദ്രത്തിന്റെ ഷെഡ്ഡിൽ മോഷണം: രണ്ട് പേർ അറസ്റ്റിൽ"
english_title: "theft at car parking centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89880/theft-at-car-parking-centre"
published_at: "2023-01-12T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0171b672e1_news-card.jpg"
keywords: []
---

# കാർ പാർക്കിംഗ് കേന്ദ്രത്തിന്റെ ഷെഡ്ഡിൽ മോഷണം: രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂരിൽ കോർപ്പറേഷൻ നിർമ്മിക്കുന്ന മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രത്തിന്റെ ഷെഡിൽ മോഷണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. വേങ്ങാട് മെട്ടയിലെ എം പ്രമോദ് എന്ന പൊക്കൻ തോട്ടട സമാജവാദി കോളനിയിലെ എസ് ബിജു എന്നിവരാണ് അറസ്റ്റിലായത്. 75000ത്തോളം രൂപ വിലവരുന്ന പോളികാബിന്റെ കേബിളുകളാണ് കവർന്നത്. എസ് ഐ മാരായ അരുൺ നാരായൺ, സി എച്ച് നസീബ് എസ്ഐ മാരായ അജയൻ, രഞ്ജിത്ത്, സന്തോഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണൂരിൽ കോർപ്പറേഷൻ നിർമ്മിക്കുന്ന മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രത്തിന്റെ ഷെഡിൽ മോഷണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. വേങ്ങാട് മെട്ടയിലെ എം പ്രമോദ് എന്ന പൊക്കൻ തോട്ടട സമാജവാദി കോളനിയിലെ എസ് ബിജു എന്നിവരാണ് അറസ്റ്റിലായത്. 75000ത്തോളം രൂപ വിലവരുന്ന പോളികാബിന്റെ കേബിളുകളാണ് കവർന്നത്. എസ് ഐ മാരായ അരുൺ നാരായൺ, സി എച്ച് നസീബ് എസ്ഐ മാരായ അജയൻ, രഞ്ജിത്ത്, സന്തോഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89880/theft-at-car-parking-centre)