---
title: "വീട്ടിൽ ബോംബ് സ്ഫോടനം: കൈകാലുകൾക്ക് സാരമായി പരിക്കേറ്റ യുവാവ് പരിയാരത്ത് ചികിത്സയിൽ"
english_title: "bomb blast at home"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89878/bomb-blast-at-home"
published_at: "2023-01-12T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c014bdec725_Untitled-2_web-Recovered.jpg"
keywords: []
---

# വീട്ടിൽ ബോംബ് സ്ഫോടനം: കൈകാലുകൾക്ക് സാരമായി പരിക്കേറ്റ യുവാവ് പരിയാരത്ത് ചികിത്സയിൽ

> **Lead Summary:** **തലശ്ശേരി:** നഗരത്തിലെ തിരക്കേറിയ ഭാഗത്ത് വീട്ടിലുണ്ടായ സ്ഫോനത്തിൽ യുവാവിന് പരിക്കേറ്റു. ലോട്ടസ് തിയ്യേറ്ററിന് സമീപത്തെ എം.ഇ.എസ്. സ്കൂളിന് സമീപമുള്ള നടമ്മൽ കോളനിയിലെ വീട്ടിലാണ് ബോംബ് സ്ഫോടനമുണ്ടായത്. നടമ്മൽ വീട്ടിൽ ജിതിൻ നാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച ഉച്ചക്ക് 2.30 ഓടെ ആയിരുന്നു സംഭവം ഉഗ്രശബ്ദം കേട്ട് ഓടി എത്തിയ ചുമട്ട്തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ ജനൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൈകാലുകൾക്ക് സാരമായി പരിക്കേറ്റ ജിതിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെക്ക് മാറ്റി. സംഭവം നടക്കുമ്പോൾ ജിതിൻ തനിച്ചാണ് വീട്ടിൽ ഉണ്ടായിരുന്നത് സ്ഫോടനത്തിൽ ഓടിട്ട വീടിന്റെ മുറിക്ക് കേടുപാടുകൾ സംഭവിച്ചു. സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാർ, കൂത്ത്പറമ്പ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ, തലശ്ശേരി സി.ഐ. എം. അനിൽ, എസ്.ഐ സി. ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി. കണ്ണൂരിൽ നിന്ന് എത്തിയ ഫോറൻസിക് വിഭാഗവും, ഡോഗ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തുകയാണ്

## Article Content

**തലശ്ശേരി:** നഗരത്തിലെ തിരക്കേറിയ ഭാഗത്ത് വീട്ടിലുണ്ടായ സ്ഫോനത്തിൽ യുവാവിന് പരിക്കേറ്റു. ലോട്ടസ് തിയ്യേറ്ററിന് സമീപത്തെ എം.ഇ.എസ്. സ്കൂളിന് സമീപമുള്ള നടമ്മൽ കോളനിയിലെ വീട്ടിലാണ് ബോംബ് സ്ഫോടനമുണ്ടായത്. നടമ്മൽ വീട്ടിൽ ജിതിൻ നാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച ഉച്ചക്ക് 2.30 ഓടെ ആയിരുന്നു സംഭവം ഉഗ്രശബ്ദം കേട്ട് ഓടി എത്തിയ ചുമട്ട്തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ ജനൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൈകാലുകൾക്ക് സാരമായി പരിക്കേറ്റ ജിതിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെക്ക് മാറ്റി. സംഭവം നടക്കുമ്പോൾ ജിതിൻ തനിച്ചാണ് വീട്ടിൽ ഉണ്ടായിരുന്നത് സ്ഫോടനത്തിൽ ഓടിട്ട വീടിന്റെ മുറിക്ക് കേടുപാടുകൾ സംഭവിച്ചു. സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാർ, കൂത്ത്പറമ്പ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ, തലശ്ശേരി സി.ഐ. എം. അനിൽ, എസ്.ഐ സി. ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി. കണ്ണൂരിൽ നിന്ന് എത്തിയ ഫോറൻസിക് വിഭാഗവും, ഡോഗ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തുകയാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89878/bomb-blast-at-home)