---
title: "വിദ്യാഭ്യാസ മുന്നേറ്റത്തിനൊരുങ്ങി കല്യാശ്ശേരി: സ്കൂൾ ശാക്തീകരണ പദ്ധതി മുന്നേറ്റം 2023ന് തുടക്കം"
english_title: "munnettam 2023"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89876/munnettam-2023"
published_at: "2023-01-12T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c012d7472f9_Untitled-2_web-Recovered.jpg"
keywords: []
---

# വിദ്യാഭ്യാസ മുന്നേറ്റത്തിനൊരുങ്ങി കല്യാശ്ശേരി: സ്കൂൾ ശാക്തീകരണ പദ്ധതി മുന്നേറ്റം 2023ന് തുടക്കം

> **Lead Summary:** പുതിയ വിദ്യാഭ്യാസ വർഷത്തിൽ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിലുള്ള സ്കൂൾ ശാക്തീകരണ പദ്ധതി - മുന്നേറ്റം 2023 ന് തുടക്കമായി. മണ്ഡലത്തിലെ 18 എൽ പി സ്കൂളുകളെയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ജനുവരി മാസം മുതൽ ജൂൺ മാസം വരെ നീണ്ടു നില്ക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. കുട്ടികളുടെ സർവേ, പ്രീ സ്കൂൾ കിഡ്സ് ഫെസ്റ്റ്, രക്ഷാകർതൃ ബോധവൽക്കരണം, പൂർവ വിദ്യാർഥി സംഗമം, സർഗാത്മക ക്യാമ്പുകൾ, പഠനോത്സവങ്ങൾ തുടങ്ങിയവ മുന്നേറ്റത്തിൻ്റെ ഭാഗമായി നടത്തും. സ്കൂൾ തലത്തിലും പഞ്ചായത്തുതലത്തിലും രൂപീകരിക്കുന്ന സംഘാടക സമിതികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. മാടായി ബിആർസി യിൽ മുന്നേറ്റം 2023 എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് ഓഫീസർ ഇ സി വിനോദ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടിവി അജിത,പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ പിവി പ്രദീപൻ, മുൻ എ ഇ ഒ പിനാരായണൻകുട്ടി, എം വി രാധാകൃഷ്ണൻ, തളിപറമ്പ് നോർത്ത് എ ഇ ഒ പ്രതിനിധി ഫാസിൽ കുളങ്ങര, ബി ആർസി പ്രതിനിധി സുനിൽകുന്നരു, എച്ച്എം ഫോറം കൺവീനർ ടി വി ഗണേശൻ, മാടായി ബിപിഒ എം വി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.18 വിദ്യാലയങ്ങളിലെ പ്രഥാനധ്യാപകരും, പിടിഎ പ്രതിനിധികളും പങ്കെടുത്തു.

## Article Content

പുതിയ വിദ്യാഭ്യാസ വർഷത്തിൽ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിലുള്ള സ്കൂൾ ശാക്തീകരണ പദ്ധതി - മുന്നേറ്റം 2023 ന് തുടക്കമായി. മണ്ഡലത്തിലെ 18 എൽ പി സ്കൂളുകളെയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ജനുവരി മാസം മുതൽ ജൂൺ മാസം വരെ നീണ്ടു നില്ക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. കുട്ടികളുടെ സർവേ, പ്രീ സ്കൂൾ കിഡ്സ് ഫെസ്റ്റ്, രക്ഷാകർതൃ ബോധവൽക്കരണം, പൂർവ വിദ്യാർഥി സംഗമം, സർഗാത്മക ക്യാമ്പുകൾ, പഠനോത്സവങ്ങൾ തുടങ്ങിയവ മുന്നേറ്റത്തിൻ്റെ ഭാഗമായി നടത്തും. സ്കൂൾ തലത്തിലും പഞ്ചായത്തുതലത്തിലും രൂപീകരിക്കുന്ന സംഘാടക സമിതികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. മാടായി ബിആർസി യിൽ മുന്നേറ്റം 2023 എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് ഓഫീസർ ഇ സി വിനോദ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടിവി അജിത,പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ പിവി പ്രദീപൻ, മുൻ എ ഇ ഒ പിനാരായണൻകുട്ടി, എം വി രാധാകൃഷ്ണൻ, തളിപറമ്പ് നോർത്ത് എ ഇ ഒ പ്രതിനിധി ഫാസിൽ കുളങ്ങര, ബി ആർസി പ്രതിനിധി സുനിൽകുന്നരു, എച്ച്എം ഫോറം കൺവീനർ ടി വി ഗണേശൻ, മാടായി ബിപിഒ എം വി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.18 വിദ്യാലയങ്ങളിലെ പ്രഥാനധ്യാപകരും, പിടിഎ പ്രതിനിധികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89876/munnettam-2023)