---
title: "വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ ഏരിയ സമ്മേളനം ആരംഭിച്ചു"
english_title: "vyapari vyavasayi sammelanam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89775/vyapari-vyavasayi-sammelanam"
published_at: "2023-01-12T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfa9764d1e3_Untitled-2_web-Recovered.jpg"
keywords: []
---

# വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ ഏരിയ സമ്മേളനം ആരംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ; **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ ഏരിയ സമ്മേളനം കോൾമൊട്ടയിൽ ടി വി ലക്ഷ്മണൻ നഗറിൽ (ഇ എം എസ് മന്ദിരം) സമിതി സംസ്ഥാന ജോയിന്റ് സിക്രട്ടറി ശ്രീ വി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന അംഗം എം എ ഹമീദ് ഹാജി, ജില്ലാ സിക്രട്ടറി പി എം സുഗുണൻ, ഏരിയ സിക്രട്ടറി കെ വി മനോഹരൻ തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി ചെയർമാൻ പി കെ മുഹമ്മദ്‌ കുഞ്ഞി സ്വാഗതം പറഞ്ഞു, ലത്തീഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ടി വി നാരായണൻ നന്ദി പറയും. പുതിയ ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചു വൈകുന്നേരത്തോടെ സമ്മേളനം സമാപിക്കും.

## Article Content

**തളിപ്പറമ്പ; **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ ഏരിയ സമ്മേളനം കോൾമൊട്ടയിൽ ടി വി ലക്ഷ്മണൻ നഗറിൽ (ഇ എം എസ് മന്ദിരം) സമിതി സംസ്ഥാന ജോയിന്റ് സിക്രട്ടറി ശ്രീ വി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന അംഗം എം എ ഹമീദ് ഹാജി, ജില്ലാ സിക്രട്ടറി പി എം സുഗുണൻ, ഏരിയ സിക്രട്ടറി കെ വി മനോഹരൻ തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി ചെയർമാൻ പി കെ മുഹമ്മദ്‌ കുഞ്ഞി സ്വാഗതം പറഞ്ഞു, ലത്തീഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ടി വി നാരായണൻ നന്ദി പറയും. പുതിയ ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചു വൈകുന്നേരത്തോടെ സമ്മേളനം സമാപിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89775/vyapari-vyavasayi-sammelanam)