---
title: "വീട്ടമ്മ കിണറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ"
english_title: "husbant arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89743/husbant-arrested"
published_at: "2023-01-12T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bf89e495edb_DSC_7464_(1).JPG"
keywords: []
---

# വീട്ടമ്മ കിണറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** **മയ്യിൽ: **വീട്ടമ്മ കിണറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാവന്നൂർ മൊട്ടയിലെ വി.പി. ഹസീന മരിച്ച സംഭവത്തിൽ ഭർത്താവ് പാവന്നൂർ കടവിലെ കെ. മുഹമ്മദി നെയാണ് മയ്യിൽ ഇൻസ്പെക്‌ടർ ടി.പി. സുമേഷ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ നാലിന് രാവിലെ 6.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. തലേന്ന് രാത്രി മുഹമ്മദും ഹസീനയും തമ്മിൽ സ്ത്രീധനത്തിന്‍റെ പേരിൽ വഴക്കുണ്ടായിരുന്നതായി പറയുന്നു. രാത്രി മുഹമ്മദ് ഹസീനയെ ഭക്ഷണം കഴിക്കാൻ അനുവദിച്ചിരുന്നില്ലെന്നും പറയുന്നു. സംഭവദിവസം രാവിലെ മുഹമ്മദും ഹസീനയും മൂന്ന് മക്കളും ഭക്ഷണം കഴിക്കാനിരുന്നപ്പോൾ മുഹമ്മദ് ഹസീനയെ വഴക്ക് പറയുകയും ഹസീന 25 മീറ്ററോളം ആഴമുള്ള വീട്ടുകിണറ്റിൽ ചാടുകയുമായിരുന്നു. ഹസീനയുടെ സഹോദരൻ ഹസീബിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. 18 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തിന്‍റെ പേരിൽ മുഹമ്മദ് ഹസീനയെ പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

## Article Content

**മയ്യിൽ: **വീട്ടമ്മ കിണറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാവന്നൂർ മൊട്ടയിലെ വി.പി. ഹസീന മരിച്ച സംഭവത്തിൽ ഭർത്താവ് പാവന്നൂർ കടവിലെ കെ. മുഹമ്മദി നെയാണ് മയ്യിൽ ഇൻസ്പെക്‌ടർ ടി.പി. സുമേഷ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ നാലിന് രാവിലെ 6.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. തലേന്ന് രാത്രി മുഹമ്മദും ഹസീനയും തമ്മിൽ സ്ത്രീധനത്തിന്‍റെ പേരിൽ വഴക്കുണ്ടായിരുന്നതായി പറയുന്നു. രാത്രി മുഹമ്മദ് ഹസീനയെ ഭക്ഷണം കഴിക്കാൻ അനുവദിച്ചിരുന്നില്ലെന്നും പറയുന്നു. സംഭവദിവസം രാവിലെ മുഹമ്മദും ഹസീനയും മൂന്ന് മക്കളും ഭക്ഷണം കഴിക്കാനിരുന്നപ്പോൾ മുഹമ്മദ് ഹസീനയെ വഴക്ക് പറയുകയും ഹസീന 25 മീറ്ററോളം ആഴമുള്ള വീട്ടുകിണറ്റിൽ ചാടുകയുമായിരുന്നു. ഹസീനയുടെ സഹോദരൻ ഹസീബിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. 18 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തിന്‍റെ പേരിൽ മുഹമ്മദ് ഹസീനയെ പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89743/husbant-arrested)