---
title: "തളിപ്പറമ്പ് കുപ്പം പാലത്തിന് സമീപം ബസ് അപകടത്തിൽ നാലുപേർ മരിച്ച സംഭവത്തിൽ വിധി ഇന്ന്"
english_title: "court judgement"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89738/court-judgement"
published_at: "2023-01-12T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bf86f061640_anju.jpg"
keywords: []
---

# തളിപ്പറമ്പ് കുപ്പം പാലത്തിന് സമീപം ബസ് അപകടത്തിൽ നാലുപേർ മരിച്ച സംഭവത്തിൽ വിധി ഇന്ന്

> **Lead Summary:** ദേശീയപാതയിൽ തളിപറമ്പ് കുപ്പം പാലത്തിന് സമീപത്തെ ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് ഇടിച്ചുകയറി നാലുപേർ മരിച്ച സംഭവത്തിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല വ്യാഴാഴ്ച വിധി പറയും. സ്വകാര്യ ബസ് ഡ്രൈവർ ഉദിനൂരിലെ പറമ്പത്ത് വീട്ടിൽ വി.രാഹുലാണ് കേസിലെ പ്രതി. 2010 സെപ്റ്റംബർ ഒന്നിന് രാവിലെ 8.40-നായിരുന്നു അപകടം. അപകടത്തിൽ മൂന്ന് സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. മരണംവരെ സംഭവിക്കാമെന്ന് അറിഞ്ഞുകൊണ്ട് അശ്രദ്ധയോടെ വാഹനമോടിച്ച് മനുഷ്യജീവന് അപകടം വരുത്തിയെന്നാണ് പ്രതിക്കെതിരെയുള്ള കുറ്റം. വാഹനത്തിന് യന്ത്രത്തകരാറോ സാങ്കേതികത്തകരാറോ ഇല്ലെന്ന് അപകടശേഷം നടത്തിയ പരിശോധയിൽ കണ്ടെത്തിയിരുന്നു. 2018-ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ.രാമചന്ദ്രൻ ഹാജരായി. പയ്യന്നൂർ ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ് കുപ്പം ലീഗ് ഹൗസിന് സമീപത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ബസിന്റെ പിന്നിലിടിച്ച ശേഷം നിയന്ത്രണം വിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക്‌ ഇടിച്ചുകയറി. തകർന്ന ബസ് കാത്തിരിപ്പുകേന്ദ്രം യാത്രക്കാരുടെ ദേഹത്ത് വീണു. തളിപ്പറമ്പ് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥിനികളായ ടി.കെ.കുഞ്ഞാമിന , കെ.എം.കദീജ , യു.എം.റിസ്‌വാന, കോഴിക്കോട് മാത്തോട്ടം എറാന്തോട് വയൽ സ്വദേശി എടത്തിപ്പറമ്പത്ത് എ.സി.ഖാദർ എന്നിവരാണ് മരിച്ചത്.

## Article Content

ദേശീയപാതയിൽ തളിപറമ്പ് കുപ്പം പാലത്തിന് സമീപത്തെ ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് ഇടിച്ചുകയറി നാലുപേർ മരിച്ച സംഭവത്തിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല വ്യാഴാഴ്ച വിധി പറയും. സ്വകാര്യ ബസ് ഡ്രൈവർ ഉദിനൂരിലെ പറമ്പത്ത് വീട്ടിൽ വി.രാഹുലാണ് കേസിലെ പ്രതി. 2010 സെപ്റ്റംബർ ഒന്നിന് രാവിലെ 8.40-നായിരുന്നു അപകടം. അപകടത്തിൽ മൂന്ന് സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. മരണംവരെ സംഭവിക്കാമെന്ന് അറിഞ്ഞുകൊണ്ട് അശ്രദ്ധയോടെ വാഹനമോടിച്ച് മനുഷ്യജീവന് അപകടം വരുത്തിയെന്നാണ് പ്രതിക്കെതിരെയുള്ള കുറ്റം. വാഹനത്തിന് യന്ത്രത്തകരാറോ സാങ്കേതികത്തകരാറോ ഇല്ലെന്ന് അപകടശേഷം നടത്തിയ പരിശോധയിൽ കണ്ടെത്തിയിരുന്നു. 2018-ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ.രാമചന്ദ്രൻ ഹാജരായി. പയ്യന്നൂർ ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ് കുപ്പം ലീഗ് ഹൗസിന് സമീപത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ബസിന്റെ പിന്നിലിടിച്ച ശേഷം നിയന്ത്രണം വിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക്‌ ഇടിച്ചുകയറി. തകർന്ന ബസ് കാത്തിരിപ്പുകേന്ദ്രം യാത്രക്കാരുടെ ദേഹത്ത് വീണു. തളിപ്പറമ്പ് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥിനികളായ ടി.കെ.കുഞ്ഞാമിന , കെ.എം.കദീജ , യു.എം.റിസ്‌വാന, കോഴിക്കോട് മാത്തോട്ടം എറാന്തോട് വയൽ സ്വദേശി എടത്തിപ്പറമ്പത്ത് എ.സി.ഖാദർ എന്നിവരാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89738/court-judgement)