---
title: "കാങ്കോൽ കരിയാപ്പില്‍ ജനകീയ സമരസമിതിയുടെ സമരപ്പന്തല്‍ കത്തിച്ചു"
english_title: "samara_pandal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89638/samara_pandal"
published_at: "2023-01-11T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be9a986c6ef_WhatsApp_Image_2023-01-11_at_4.46.03_PM.jpeg"
keywords: []
---

# കാങ്കോൽ കരിയാപ്പില്‍ ജനകീയ സമരസമിതിയുടെ സമരപ്പന്തല്‍ കത്തിച്ചു

> **Lead Summary:** കാങ്കോലില്‍ ജനകീയ സമരസമിതിയുടെ സമരപ്പന്തല്‍ കത്തിച്ചു. രാത്രി പത്ത് മണിയോടെയാണ് അജ്ഞാത സംഘം സമരപ്പന്തല്‍ പൊളിച്ച് മാറ്റി തീയിട്ടത്. കാങ്കോല്‍- ആലപ്പടമ്പ് പഞ്ചായത്തിലെ മത്സ്യസംസ്‌കരണ യൂണിറ്റിനെതിരെ ജനകീയ സമരം നടക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം.

## Article Content

കാങ്കോലില്‍ ജനകീയ സമരസമിതിയുടെ സമരപ്പന്തല്‍ കത്തിച്ചു. രാത്രി പത്ത് മണിയോടെയാണ് അജ്ഞാത സംഘം സമരപ്പന്തല്‍ പൊളിച്ച് മാറ്റി തീയിട്ടത്. കാങ്കോല്‍- ആലപ്പടമ്പ് പഞ്ചായത്തിലെ മത്സ്യസംസ്‌കരണ യൂണിറ്റിനെതിരെ ജനകീയ സമരം നടക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം.

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാങ്കോല്‍ കരിയാപ്പില്‍ പ്രവര്‍ത്തിക്കുന്ന സാഗര്‍ പേള്‍ സീ ഫുഡ് മത്സ്യസംസ്‌കരണ കേന്ദ്രത്തിനു മുന്നിലെ സമരപന്തലാണ് തീയിട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. പന്തല്‍ പൊളിച്ച് മറ്റൊരു സ്ഥലത്ത് കൂട്ടിയിട്ട ശേഷം തീവെക്കുകയായിരുന്നു.

പ്രതീകാത്മക സമരപ്പന്തല്‍ പൊളിച്ച് കത്തിച്ചതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പ്രദേശത്ത് മത്സ്യസംസ്‌കരണ യൂണിറ്റ് വരുന്നതിനെതിരെ നാളുകളായി ജനകീയ സമരം നടക്കുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ സ്ഥിരമായി ആളുകള്‍ പന്തലില്‍ ഇരിക്കാറില്ല. സമരപ്പന്തല്‍ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89638/samara_pandal)