---
title: "തളിപ്പറമ്പില്‍ എം.ഡി.എംയുമായി യുവാവ് പിടിയില്‍. "
english_title: "mdma_taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89626/mdma_taliparamba"
published_at: "2023-01-11T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be8eba4e1cb_new-Recovered.jpg"
keywords: []
---

# തളിപ്പറമ്പില്‍ എം.ഡി.എംയുമായി യുവാവ് പിടിയില്‍. 

> **Lead Summary:** തളിപ്പറമ്പ്: അനധികൃത മദ്യവിൽ‌പന പിടികൂടാനെത്തിയ എക്സൈസ് സംഘം പുഴയോരത്തെസാമൂഹ്യ വിരുദ്ധതാവളത്തിൽ നടത്തിയ റെയ്ഡിൽ മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ പിടികൂടി. തളിപ്പറമ്പ് കാക്കത്തോട് സ്വദേശി സി.കെ .ഹാഷിമിനെ യാണ് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ടി.വി.കമലാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്.പ്രതി യിൽ നിന്നും 430 മില്ലിഗ്രാം എം.ഡി.എം.എ.എക്സൈസ് സംഘം കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം കുപ്പം ചാലത്തൂർ റോഡിൽ മുക്കോണം ഹൗസ് ബോട്ട് ജെട്ടിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ മദ്യവില്പനയും പട്ടാപ്പകൽ പോലും വാഹനങ്ങളിലെത്തി ലഹരിമരുന്ന് വിൽപനയും നടക്കുന്നുണ്ടെന്ന ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയതായിരുന്നു എക്സൈസ് സംഘം. തളിപ്പറമ്പ് ടൗണിൽ നിന്നും ഇടപാടുകാരെ തേടി എത്തിയതായിരുന്നു മൂന്നംഗ ലഹരി സംഘം..റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ കെ.ധനേഷ്, എ.വി സജിൻ, ഡ്രൈവർ അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു .

## Article Content

തളിപ്പറമ്പ്: അനധികൃത മദ്യവിൽ‌പന പിടികൂടാനെത്തിയ എക്സൈസ് സംഘം പുഴയോരത്തെസാമൂഹ്യ വിരുദ്ധതാവളത്തിൽ നടത്തിയ റെയ്ഡിൽ മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ പിടികൂടി. തളിപ്പറമ്പ് കാക്കത്തോട് സ്വദേശി സി.കെ .ഹാഷിമിനെ യാണ് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ടി.വി.കമലാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്.പ്രതി യിൽ നിന്നും 430 മില്ലിഗ്രാം എം.ഡി.എം.എ.എക്സൈസ് സംഘം കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം കുപ്പം ചാലത്തൂർ റോഡിൽ മുക്കോണം ഹൗസ് ബോട്ട് ജെട്ടിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ മദ്യവില്പനയും പട്ടാപ്പകൽ പോലും വാഹനങ്ങളിലെത്തി ലഹരിമരുന്ന് വിൽപനയും നടക്കുന്നുണ്ടെന്ന ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയതായിരുന്നു എക്സൈസ് സംഘം. തളിപ്പറമ്പ് ടൗണിൽ നിന്നും ഇടപാടുകാരെ തേടി എത്തിയതായിരുന്നു മൂന്നംഗ ലഹരി സംഘം..റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ കെ.ധനേഷ്, എ.വി സജിൻ, ഡ്രൈവർ അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89626/mdma_taliparamba)