---
title: "ലീഗ്‌ ഓഫീസ്‌ തീവെപ്പ്‌ കേസിൽ നേതൃത്വം ഇടപെടാത്തതിൽ പ്രതിഷേധം: കുറ്റിക്കോലിൽ പുതിയ കമ്മിറ്റി നിലവിൽ വന്നില്ല"
english_title: "kuttikkol_league_office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89563/kuttikkol_league_office"
published_at: "2023-01-11T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be56daa21f6_new-Recovered.jpg"
keywords: []
---

# ലീഗ്‌ ഓഫീസ്‌ തീവെപ്പ്‌ കേസിൽ നേതൃത്വം ഇടപെടാത്തതിൽ പ്രതിഷേധം: കുറ്റിക്കോലിൽ പുതിയ കമ്മിറ്റി നിലവിൽ വന്നില്ല

> **Lead Summary:** തളിപ്പറമ്പ: കുറ്റിക്കോൽ ലീഗ്‌ ഓഫീസായ സി.എച്ച് സൗധം സാമൂഹ്യദ്രോഹികൾ തീവെച്ച്‌ നശിപ്പിച്ചിട്ട്‌ മാസങ്ങളായിട്ടും പ്രതികളെ പിടികൂടിയിരുന്നില്ല. ഇതിനെതിരെ ലീഗ്‌ നേതൃത്വം പോലിസിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാത്തതിൽ പ്രവർത്തകർക്കിടയിൽ രോഷം പുകയുകയാണ്‌.

## Article Content

തളിപ്പറമ്പ: കുറ്റിക്കോൽ ലീഗ്‌ ഓഫീസായ സി.എച്ച് സൗധം സാമൂഹ്യദ്രോഹികൾ തീവെച്ച്‌ നശിപ്പിച്ചിട്ട്‌ മാസങ്ങളായിട്ടും പ്രതികളെ പിടികൂടിയിരുന്നില്ല. ഇതിനെതിരെ ലീഗ്‌ നേതൃത്വം പോലിസിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാത്തതിൽ പ്രവർത്തകർക്കിടയിൽ രോഷം പുകയുകയാണ്‌.

ശാഖ കമ്മിറ്റികൾ നിലവിൽ വരേണ്ട സമയം ഡിസംബറിൽ അവസാനിച്ചിട്ടും ഇതുവരെ കുറ്റിക്കോൽ ശാഖ കമ്മിറ്റി രൂപീകരിക്കാൻ മുൻസിപ്പൽ നേതൃത്വത്തിന്‌ സാധിച്ചിട്ടില്ല. തീവെപ്പ്‌ കേസിലെ പ്രതികളെ പിടികൂടാൻ മേൽ കമ്മിറ്റിയും നേതാക്കളും വേണ്ടത്ര ഗൗരവത്തിൽ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ്‌ ഇവിടെ കമ്മിറ്റി രൂപീകരിക്കാത്തത്‌ എന്നാണ്‌ ശാഖ ഭാരവാഹികൾ അറിയിച്ചത്‌.

ശക്തമായ സമരപരിപാടി ആവിഷ്ക്കരിക്കാതെ കമ്മിറ്റി ഉണ്ടാക്കേണ്ടതില്ലയെന്നാണ്‌ പ്രവർത്തർ ഒന്നടങ്കം ആവശ്യപ്പെടുന്നത്‌. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടും ലോക്കൽ പോലീസ്‌ പ്രതികളെ പിടികുടാതെ ഒളിച്ച്‌ കളി നടത്തുകയാണെന്ന ആക്ഷേപം ശാഖ ഭാരവാഹികൾ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരെ കണ്ട്‌ പറഞ്ഞിരുന്നു. തീവെപ്പ്‌ കേസിലെ പ്രതികളെ പിടികൂടണമെന്നവശ്യപ്പെട്ട്‌ കുറ്റിക്കോൽ ശാഖ കമ്മിറ്റി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്‌.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89563/kuttikkol_league_office)