---
title: "കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ബോംബ് വച്ചെന്ന് ഭീഷണി; പ്രതി പിടിയില്‍"
english_title: "kannur_Railway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89560/kannur_railway"
published_at: "2023-01-11T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be52f27396a_new-Recovered.jpg"
keywords: []
---

# കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ബോംബ് വച്ചെന്ന് ഭീഷണി; പ്രതി പിടിയില്‍

> **Lead Summary:** **കണ്ണൂര്‍:** മദ്യ ലഹരിയില്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞയാള്‍ പിടിയില്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചെന്ന് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ നാല്‍വയല്‍ സ്വദേശി റിയാസിനെ യാണ് ടൗണ്‍ പോലീസ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് ഭീഷണി സന്ദേശമെന്ന് പോലീസ് പറഞ്ഞു.ഇന്നലെ രാത്രി 8.28നാണ് കണ്ണൂരിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാത ഫോണ്‍ വന്നത്. ഉടന്‍ ഫോണ്‍ സ്വിച്ച് ഓഫായി.

## Article Content

**കണ്ണൂര്‍:** മദ്യ ലഹരിയില്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞയാള്‍ പിടിയില്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചെന്ന് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ നാല്‍വയല്‍ സ്വദേശി റിയാസിനെ യാണ് ടൗണ്‍ പോലീസ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് ഭീഷണി സന്ദേശമെന്ന് പോലീസ് പറഞ്ഞു.ഇന്നലെ രാത്രി 8.28നാണ് കണ്ണൂരിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാത ഫോണ്‍ വന്നത്. ഉടന്‍ ഫോണ്‍ സ്വിച്ച് ഓഫായി.

ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് റെയില്‍വേ പോലീസും കണ്ണൂര്‍ ടൗണ്‍ പോലീസും സംയുക്തമായി റെയില്‍വേ സ്റ്റേഷനും പരിസരങ്ങളും പരിശോധന നടത്തിയെങ്കിലും സംശയകരമായൊന്നും കണ്ടെത്താനായില്ല. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുത്തിരുന്നു.

ടൗൺ ഇൻസ്പെക്ടർ പി.എ ബിനു മോഹൻ്റെ നേതൃത്വത്തിൽ എസ്.ഐ സി.എച്ച് നസീബാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89560/kannur_railway)