---
title: "ആഭരണവും പേഴ്സും തട്ടിയെടുത്ത പ്രതി പിടിയിൽ"
english_title: "arrest_kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89453/arrest_kannur"
published_at: "2023-01-10T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd7093707b5_new.jpg"
keywords: []
---

# ആഭരണവും പേഴ്സും തട്ടിയെടുത്ത പ്രതി പിടിയിൽ

> **Lead Summary:** കണ്ണൂർ :കാൽനടയാത്രക്കാരുടെ ആഭരണവും പണമടങ്ങിയ പേഴ്സും തട്ടിയെടുത്ത പ്രതി പിടിയിൽ.ധർമ്മടം മുഴപ്പിലങ്ങാട് സ്വദേശി നസീറിനെ യാണ് ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും പിടികൂടിയത്.കഴിഞ്ഞ മാസം 20ന് താവക്കരയിൽ വെച്ച് തയ്യിൽ സ്വദേശി അമൃത നിവാസിൽ വി.പി.അമൃതന്റെ ഒന്നര പവന്റെ മാലയും പണം അടങ്ങിയ പേഴ്സും തട്ടിയെടുത്ത് പ്രതി രക്ഷപ്പെട്ടത്.

## Article Content

കണ്ണൂർ :കാൽനടയാത്രക്കാരുടെ ആഭരണവും പണമടങ്ങിയ പേഴ്സും തട്ടിയെടുത്ത പ്രതി പിടിയിൽ.ധർമ്മടം മുഴപ്പിലങ്ങാട് സ്വദേശി നസീറിനെ യാണ് ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും പിടികൂടിയത്.കഴിഞ്ഞ മാസം 20ന് താവക്കരയിൽ വെച്ച് തയ്യിൽ സ്വദേശി അമൃത നിവാസിൽ വി.പി.അമൃതന്റെ ഒന്നര പവന്റെ മാലയും പണം അടങ്ങിയ പേഴ്സും തട്ടിയെടുത്ത് പ്രതി രക്ഷപ്പെട്ടത്.

പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തു സമാനമായ രീതിയിൽ മറ്റ് സ്ഥലങ്ങളിലും ഇയാൾ മോഷണം നടത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89453/arrest_kannur)