---
title: "ഓപ്പറേഷന്‍ ഹെല്‍ത്ത്: പരിയാരത്ത് ഭക്ഷണശാലകളില്‍ പരിശോധന നടത്തി"
english_title: "operation_health"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89375/operation_health"
published_at: "2023-01-10T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd061bb742c_WhatsApp_Image_2023-01-10_at_11.58.56_AM.jpeg"
keywords: []
---

# ഓപ്പറേഷന്‍ ഹെല്‍ത്ത്: പരിയാരത്ത് ഭക്ഷണശാലകളില്‍ പരിശോധന നടത്തി

> **Lead Summary:** പരിയാരം: ഹോട്ടലുകളിലും മറ്റു ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളിലും ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന രണ്ട് ഹോട്ടലുകൾക്ക് നോട്ടീസുകൾ നൽകി,

## Article Content

പരിയാരം: ഹോട്ടലുകളിലും മറ്റു ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളിലും ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന രണ്ട് ഹോട്ടലുകൾക്ക് നോട്ടീസുകൾ നൽകി,

പരിയാരം ഗ്രാമപഞ്ചായത്തിന് കീഴിലെ അമ്മാനപ്പാറ, കാഞ്ഞിരങ്ങാട്, ചുടല, പൊയിൽ ,എന്നീ ഭക്ഷണശാലകളിലാണ്, ഹെൽത്ത് ഇൻസ്പെക്ടർ രോഹിത് എം ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റഷീദ് എസ് പി ,പരിയാരം ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലർക്ക് അനിൽകുമാർ പി എന്നിവരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്.

ഹോട്ടലുകളും കൂൾബാറുകൾ ഉൾപ്പെടെയുള്ള ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ കൃത്യമായി ആരോഗ്യവകുപ്പ് നിർദേശിക്കുന്ന ശുചിത്വം പാലിക്കണമെന്ന് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് വരും ദിവസങ്ങളിൽ കൃത്യമായ പരിശോധനകളും ആയി മുന്നോട്ടു പോകുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രോഹിത് എം നിർദേശം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89375/operation_health)