---
title: "വാര്‍ഷിക ജനറല്‍ ബോഡി യോഗവും അനുമോദനവും സംഘടിപ്പിച്ചു"
english_title: "anumodanam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89372/anumodanam"
published_at: "2023-01-10T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd00f4b2188_WhatsApp_Image_2023-01-10_at_11.36.12_AM.jpeg"
keywords: []
---

# വാര്‍ഷിക ജനറല്‍ ബോഡി യോഗവും അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ: പൂക്കോത്ത് തെരുവിലെ ശ്രീകുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനം വാർഷിക ജനറൽ ബോഡി യോഗം കൊട്ടാരം ബ്രദേഴ്സ് ക്ലബ്ബിൽ ചേർന്നു. ചരിത്രകാരനും റിട്ട: ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുമായ കെ.വി.ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ: പൂക്കോത്ത് തെരുവിലെ ശ്രീകുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനം വാർഷിക ജനറൽ ബോഡി യോഗം കൊട്ടാരം ബ്രദേഴ്സ് ക്ലബ്ബിൽ ചേർന്നു. ചരിത്രകാരനും റിട്ട: ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുമായ കെ.വി.ബാബു ഉദ്ഘാടനം ചെയ്തു.

കെ.ലക്ഷമണൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വെച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ ദേവനന്ദ ഏറൻ, ടി.ഗാഥാ രാജേഷ്, ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ ആദിത്യ കിരൺ. വി.എച്ച്.എസ്.എസ് പരീക്ഷയിൽ വിജയിച്ച കെ.ധനുഷ്. പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയ അനിരുദ്ധ് ഏറൻ, ടി.ദേവപ്രിയ, ഡിഗ്രി പരീക്ഷയിൽ വിജയം നേടിയ പി.പാർവ്വതി രാജ്, പി.ധീരജ് എന്നിവരെ അനുമോദിച്ചു.

ചലച്ചിത്ര കലാ - സംവിധായകൻ രോഹിത് സുകുമാരനെ ആദരിച്ചു. കെ.വി.ബാബു വിജയികളെ അനുമോദിച്ച് ഉപഹാരങ്ങൾ വിതരണം ചെയ്തു. മുഖ്യാതിഥി കെ.വി.ബാബുവിനെ കെ.ലക്ഷ്മണൻ ആദരിച്ചു ഉപഹാരം നല്കി.

ഗിരീഷ് പുക്കോത്ത് പ്രവർത്തന റിപ്പോർട്ടും, പി.മോഹൻകുമാർ വരവ് - ചെലവ് കണക്കുo അവതരിപ്പിച്ചു. ചർച്ചയിൽ പങ്കെടുത്ത് ടി.രാജേഷ്, പി.രാഘവൻ, എ.ടി.ശുചീന്ദ്രൻ, പി.ഉഷാ ബാലൻ, പി.രമേശൻ, കെ.രജനീഷ് എന്നിവർ സംസാരിച്ചു. ഗിരീഷ് പൂക്കോത്ത് സ്വാഗതവും പി.രാജൻ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി കെ.ലക്ഷമണൻ (പ്രസിഡണ്ട്), കെ.സതീശൻ (വൈസ് പ്രസിഡണ്ട്), ടി.ജയദേവൻ (സെക്രട്ടരി), പി.ജഷിത് ബാബു (ജോ: സെക്രട്ടരി ), പി.മോഹൻകുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89372/anumodanam)