---
title: "രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "the parent class taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89285/the-parent-class-taliparamba"
published_at: "2023-01-09T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bc18dd8bd32_WhatsApp_Image_2023-01-09_at_7.06.46_PM.jpeg"
keywords: []
---

# രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും ആഷിര്‍വാദ് മെഡിക്കല്‍സ് മന്നയുടെയും സംയുക്തഭിമുഖ്യത്തില്‍ പുഷ്പഗിരി ഒമാന്‍ നഗറില്‍ നന്മ ഓഡിറ്റോറിയത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും ആഷിര്‍വാദ് മെഡിക്കല്‍സ് മന്നയുടെയും സംയുക്തഭിമുഖ്യത്തില്‍ പുഷ്പഗിരി ഒമാന്‍ നഗറില്‍ നന്മ ഓഡിറ്റോറിയത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

'The Parent: Touch the heart of your children' എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത മന:ശാസ്ത്ര വിദഗ്ദ റഹീന മൊയ്ദു വിന്റെ ക്ലാസും നടന്നു.ചടങ്ങ് പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബയുടെ അധ്യക്ഷതയില്‍ തളിപ്പറമ്പ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉല്‍ഘാടനം ചെയ്തു

പ്രെസ്‌ഫോറം പ്രസിഡന്റ് എം.കെ. മനോഹരന്‍,മുന്‍സിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സത്താര്‍,നന്മ ഓഡിറ്റോറിയം ചെയര്‍മാന്‍ യു.എം.മുഹമ്മദ് കുഞ്ഞി,പീപ്പിള്‍ മാര്‍ട്ട് മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. തളിപ്പറമ്പ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. എസ്.റിയാസ് സ്വാഗതവും ആശിര്‍വാദ് മെഡിക്കല്‍ ഫസലുദ്ധീന്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89285/the-parent-class-taliparamba)