---
title: "ചേർത്തു നിർത്തലുകളുടെ ഹിന്ദുമതത്തെ ഫാസിസ്റ്റുകൾ അകറ്റി നിർത്തലിന്റെ പ്രത്യയശാസ്ത്രമാക്കുന്നു. അഡ്വ കെ അനിൽ കുമാർ."
english_title: "seminar_taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89283/seminar_taliparamba"
published_at: "2023-01-09T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bc151a7dc48_new.jpg"
keywords: []
---

# ചേർത്തു നിർത്തലുകളുടെ ഹിന്ദുമതത്തെ ഫാസിസ്റ്റുകൾ അകറ്റി നിർത്തലിന്റെ പ്രത്യയശാസ്ത്രമാക്കുന്നു. അഡ്വ കെ അനിൽ കുമാർ.

> **Lead Summary:** തളിപ്പറമ്പ ലോകത്തിന്റെ മുന്നിൽ സകല ഭാഷകളെയും സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും ചേർത്ത് നിർത്തുന്ന വിശ്വാസപ്രമാണമായിരുന്നു ഹിന്ദു മതവും ഭാരത സംസ്കാരവും. ചിക്കാഗോ സെമിനാറിൽ സ്വാമി വിവേകാനന്ദൻ ഉയർത്തികാണിച്ച ഭാരതത്തിന്റെ മഹത്വവും അത് തന്നെയായിരുന്നു.

## Article Content

തളിപ്പറമ്പ ലോകത്തിന്റെ മുന്നിൽ സകല ഭാഷകളെയും സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും ചേർത്ത് നിർത്തുന്ന വിശ്വാസപ്രമാണമായിരുന്നു ഹിന്ദു മതവും ഭാരത സംസ്കാരവും. ചിക്കാഗോ സെമിനാറിൽ സ്വാമി വിവേകാനന്ദൻ ഉയർത്തികാണിച്ച ഭാരതത്തിന്റെ മഹത്വവും അത് തന്നെയായിരുന്നു.

എന്നാൽ ഇന്ന് തീവ്ര ഹിന്ദുത്വവാദികളായ ആർ എസ് എസ് മതങ്ങളുടെ പേരിൽ, ജാതിയുടെയും ഭാഷയുടെയും സംസ്കാരങ്ങളുടെയും പേരിൽ തമ്മിൽ അകറ്റുകയും തല്ലിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ളത് ഇന്ത്യ എന്ന ഭാരതം ആണെന്നിരിക്കെ സംഘ് പരിവാറും മോഡിയും തന്ത്രപരമായും രാഹുൽ ഗാന്ധി വിവരക്കേടിന്റെ പുറത്തും ഹിന്ദുസ്ഥാൻ എന്ന് അഭിസംബോധന ചെയ്യുന്നത് എങ്ങോട്ടുള്ള കൊണ്ടുപോകൽ ആണെന്ന് നമ്മൾ മനസ്സിലാക്കണം എന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ അഡ്വ കെ അനിൽകുമാർ പറഞ്ഞു.

തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ മുൻകാല എസ് എഫ് ഐ പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്രാന്മ ഭരണഘടന ജനാധിപത്യം ഫെഡറലിസം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശാഭിമാനി റെസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ, പ്രൊഫസർ ഇ കെ കുഞ്ഞിരാമൻ, അഡ്വ രാജൻകുട്ടി തുടങ്ങിയവർ സംബന്ധിച്ച സെമിനാറിൽ സിപിഎം ഏരിയ സിക്രട്ടറി കെ സന്തോഷ്‌ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89283/seminar_taliparamba)