---
title: "മലഞ്ചരക്ക് വ്യാപാരിയുടെ ഗോഡൗണിൽ നിന്ന് 80 കിലോ റബ്ബർഷീറ്റുകൾ മോഷ്ടിച്ച പ്രതി പിടിയിൽ"
english_title: "Defendant arrested for stealing 80 kg of rubber sheets from a grocery trader's godown"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8928/defendant-arrested-for-stealing-80-kg-of-rubber-sheets-from-a-grocery-traders-godown"
published_at: "2021-11-04T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6183df69c4a4a_rubber.jpg"
keywords: []
---

# മലഞ്ചരക്ക് വ്യാപാരിയുടെ ഗോഡൗണിൽ നിന്ന് 80 കിലോ റബ്ബർഷീറ്റുകൾ മോഷ്ടിച്ച പ്രതി പിടിയിൽ

> **Lead Summary:** ചെറുപുഴ :മലഞ്ചരക്ക് വ്യാപാരിയുടെ ഗോഡൗണിൽ നിന്ന് 80 കിലോ റബ്ബർഷീറ്റുകൾ മോഷ്ടിച്ച പ്രതി പിടിയിൽ.ചിറ്റാരിക്കാൽ കടുമേനിയിലെ തോമസ് ഏലിയാസ് എന്ന മറ്റത്തിൽ സുനിൽ തോമസിനെ യാണ് ചെറുപുഴ എസ്.ഐ.എം.പി.ഷാജിയും സംഘവും അറസ്റ്റു ചെയ്തത്.

## Article Content

ചെറുപുഴ :മലഞ്ചരക്ക് വ്യാപാരിയുടെ ഗോഡൗണിൽ നിന്ന് 80 കിലോ റബ്ബർഷീറ്റുകൾ മോഷ്ടിച്ച പ്രതി പിടിയിൽ.ചിറ്റാരിക്കാൽ കടുമേനിയിലെ തോമസ് ഏലിയാസ് എന്ന മറ്റത്തിൽ സുനിൽ തോമസിനെ യാണ് ചെറുപുഴ എസ്.ഐ.എം.പി.ഷാജിയും സംഘവും അറസ്റ്റു ചെയ്തത്.

പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻറു ചെയ്തു മുമ്പും സമാനമായ കേസിൽ ഇയാൾ പോലിസ് അറസ്റ്റു ചെയ്തിരുന്നു.

രണ്ട് ദിവസം മുമ്പാണ് പുളിങ്ങോം ഇടവരമ്പിലെ വ്യാപാരി അരീക്കാട് അനീഷിൻ്റെ വാഴക്കുണ്ടത്തുള്ള ഗോഡൗണിൽ നിന്ന് 80 കിലോ റബ്ബർഷീറ്റുകൾ മോഷ്ടിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8928/defendant-arrested-for-stealing-80-kg-of-rubber-sheets-from-a-grocery-traders-godown)