---
title: "ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വെട്ടുകത്തിയുമായി യുവാവിന്റെ പരാക്രമം; 2 പൊലീസുകാര്‍ക്ക് പരുക്ക്‌"
english_title: "attack-at-kannur-police-station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89202/attack-at-kannur-police-station"
published_at: "2023-01-09T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbaff449701_WhatsApp_Image_2023-01-09_at_11.40.25_AM.jpeg"
keywords: []
---

# ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വെട്ടുകത്തിയുമായി യുവാവിന്റെ പരാക്രമം; 2 പൊലീസുകാര്‍ക്ക് പരുക്ക്‌

> **Lead Summary:** കണ്ണൂർ : വെട്ടുകത്തിയുമായി ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിയ പ്രതിയുടെ പരാക്രമത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നിസ്സാരപരിക്ക്. സ്റ്റേഷന്റെ ജനൽച്ചില്ലുകളും തകർത്തു.പോലീസ് കസ്റ്റഡിയിലെടുത്ത അത്താഴക്കുന്ന് കോളനിയിലെ അസീബ് ആണ് അക്രമം നടത്തിയത്.

## Article Content

കണ്ണൂർ : വെട്ടുകത്തിയുമായി ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിയ പ്രതിയുടെ പരാക്രമത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നിസ്സാരപരിക്ക്. സ്റ്റേഷന്റെ ജനൽച്ചില്ലുകളും തകർത്തു.പോലീസ് കസ്റ്റഡിയിലെടുത്ത അത്താഴക്കുന്ന് കോളനിയിലെ അസീബ് ആണ് അക്രമം നടത്തിയത്.

എ.എസ്.ഐ. സുജിത്ത്, സിവിൽ പോലീസ് ഓഫീസർ നവീൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച വൈകിട്ട് 6.30-ഓടെയാണ് സംഭവം. മരംമുറിക്കാൻ ഉപയോഗിക്കുന്ന കട്ടർ ഉപയോഗിച്ച് അസീബിന്റെ മാതാവിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്നാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

വെട്ടുകത്തിയുമായി സ്റ്റേഷനിൽ എത്തിയ ഉടനെ പോലീസുകാരെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്ത് മുൻവശത്തെ രണ്ട് ജനൽച്ചില്ലുകൾ അടിച്ച് തകർക്കുകയായിരുന്നു. ബഹളം കേട്ട് അകത്തുനിന്ന് ഓടിയെത്തിയ പോലീസുകാർ പ്രതിയെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മർദനമേറ്റത്.

തുടർന്ന് പോലീസ് വെട്ടുകത്തി പിടിച്ചുവാങ്ങിയതോടെ നിലത്ത് കിടന്നും പോലീസിനെ ഭീഷണിപ്പെടുത്തിയും ബഹളംവെച്ചു. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് അസീബിനെതിരേ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89202/attack-at-kannur-police-station)