---
title: "ഓട്ടോ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു "
english_title: "auto accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89140/auto-accident"
published_at: "2023-01-08T19:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bace2c858fb_download_(4).jpg"
keywords: []
---

# ഓട്ടോ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു 

> **Lead Summary:** **ചെമ്പിലോട്: **ഓട്ടോ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. ചെമ്പിലോട് ലക്ഷം വീട്ടിൽ പായറിൽ നാരായണനാണ് മരണപ്പെട്ടത്. കണ്ണൂരിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരവെ ഇന്ന് രാവിലെ 7.40ന് ചെമ്പിലോട് നോർത്ത് എൽ പി സ്കൂളിന് സമീപം വച്ച് ഓട്ടോ മറിയുകയായിരുന്നു. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ: റൂബി. മക്കൾ: സുമിത, പരേതയായ സുരേഷ്. മരുമകൻ: അജയൻ.

## Article Content

**ചെമ്പിലോട്: **ഓട്ടോ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. ചെമ്പിലോട് ലക്ഷം വീട്ടിൽ പായറിൽ നാരായണനാണ് മരണപ്പെട്ടത്. കണ്ണൂരിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരവെ ഇന്ന് രാവിലെ 7.40ന് ചെമ്പിലോട് നോർത്ത് എൽ പി സ്കൂളിന് സമീപം വച്ച് ഓട്ടോ മറിയുകയായിരുന്നു. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ: റൂബി. മക്കൾ: സുമിത, പരേതയായ സുരേഷ്. മരുമകൻ: അജയൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89140/auto-accident)