---
title: "കണ്ണൂരിൽ അനുജന്റെ കുത്തേറ്റ് ജേഷ്ഠൻ മരിച്ചു"
english_title: "murder at dharmadam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89133/murder-at-dharmadam"
published_at: "2023-01-08T19:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bac69ee1c19_Untitled-2_web.jpg"
keywords: []
---

# കണ്ണൂരിൽ അനുജന്റെ കുത്തേറ്റ് ജേഷ്ഠൻ മരിച്ചു

> **Lead Summary:** കണ്ണൂർ ധർമ്മടം ചിറക്കുനിയിൽ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു. ആയിഷ ഹൗസിൽ ആഷിഫാണ് മരിച്ചത്. സഹോദരൻ അഫ്സൽ ധർമ്മടം പോലീസിന്റെ കസ്റ്റഡിയിൽ.ധര്‍മ്മടം ചിറക്കുനിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ആഷിഫ് മരിച്ചത്. അഫ്സലിനെ ധര്‍മടം പൊലീസ് കസ്റ്റഡിയിലെടുത്തു. ധര്‍മ്മടം ചിറക്കുനിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടില്‍ മദ്യപിച്ചെത്തിയ ആഷിഫ് വീട്ടിലെ സാധനകള്‍ തകര്‍ക്കുകയും ബഹളം വെക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ കത്തിയെടുത്ത് അനുജന്‍ അഫ്സലിന്റെ കൈക്ക് കുത്തുകയും ചെയ്തു. പിന്നീട് ഇരുവരും തമ്മില്‍ മല്‍പ്പിടുത്തം നടന്നു. പിന്നീടാണ് അഫ്സല്‍ ജേഷ്ഠനെ കുത്തി പരിക്കേല്‍പ്പിച്ചത്. വയറിനാണ് കുത്തേറ്റത്. വീട്ടിലെ ബഹളം കേട്ട് നാട്ടുകാരാണ് പൊലിസിനെ വിവരമറിയിച്ചത്. ധര്‍മ്മടം പൊലീസും നാട്ടുകാരും ചേര്‍ന്ന് ആഷിഫിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. സംഭവ സ്ഥലത്ത് ഫോറന്‍സിക്ക് സംഘം പരിശോധന നടത്തി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അനുജന്‍ അഫ്സലിനെ തലശ്ശേരിയില്‍ വച്ച്‌ ഇന്ന് രാവിലെ ധര്‍മ്മടം പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ രാവിലെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

## Article Content

കണ്ണൂർ ധർമ്മടം ചിറക്കുനിയിൽ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു. ആയിഷ ഹൗസിൽ ആഷിഫാണ് മരിച്ചത്. സഹോദരൻ അഫ്സൽ ധർമ്മടം പോലീസിന്റെ കസ്റ്റഡിയിൽ.ധര്‍മ്മടം ചിറക്കുനിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ആഷിഫ് മരിച്ചത്. അഫ്സലിനെ ധര്‍മടം പൊലീസ് കസ്റ്റഡിയിലെടുത്തു. ധര്‍മ്മടം ചിറക്കുനിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടില്‍ മദ്യപിച്ചെത്തിയ ആഷിഫ് വീട്ടിലെ സാധനകള്‍ തകര്‍ക്കുകയും ബഹളം വെക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ കത്തിയെടുത്ത് അനുജന്‍ അഫ്സലിന്റെ കൈക്ക് കുത്തുകയും ചെയ്തു. പിന്നീട് ഇരുവരും തമ്മില്‍ മല്‍പ്പിടുത്തം നടന്നു. പിന്നീടാണ് അഫ്സല്‍ ജേഷ്ഠനെ കുത്തി പരിക്കേല്‍പ്പിച്ചത്. വയറിനാണ് കുത്തേറ്റത്. വീട്ടിലെ ബഹളം കേട്ട് നാട്ടുകാരാണ് പൊലിസിനെ വിവരമറിയിച്ചത്. ധര്‍മ്മടം പൊലീസും നാട്ടുകാരും ചേര്‍ന്ന് ആഷിഫിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. സംഭവ സ്ഥലത്ത് ഫോറന്‍സിക്ക് സംഘം പരിശോധന നടത്തി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അനുജന്‍ അഫ്സലിനെ തലശ്ശേരിയില്‍ വച്ച്‌ ഇന്ന് രാവിലെ ധര്‍മ്മടം പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ രാവിലെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89133/murder-at-dharmadam)