---
title: "ചെറുകുന്ന് ടൗണിലും കെ. കണ്ണപുരം യോഗശാല കവലയിലും ഉയര വിളക്ക് സ്ഥാപിക്കണം; ഗ്രാമ വികസന സമിതി"
english_title: "grama vikasana samiti"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89125/grama-vikasana-samiti"
published_at: "2023-01-08T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63baa5dabae48_news-card.jpg"
keywords: []
---

# ചെറുകുന്ന് ടൗണിലും കെ. കണ്ണപുരം യോഗശാല കവലയിലും ഉയര വിളക്ക് സ്ഥാപിക്കണം; ഗ്രാമ വികസന സമിതി

> **Lead Summary:** **ചെറുകുന്ന്: **തിരക്കേറിയ ചെറുകുന്ന് ടൗണിലും കെ. കണ്ണപുരം യോഗശാല സി.ആർ.സി.റോഡ് കവലയിലും ഉയര വിളക്ക് സ്ഥാപിക്കണമെന്ന് കല്ല്യാശ്ശേരി ബ്ലോക്ക് ഗ്രാമവികസന സമിതി അധികൃതരോടാവശ്യപ്പെട്ടു.ടി.വി.രാജേഷ് എം.എൽ.എ ആയ സമയത്ത് ചെറുകുന്ന് ടൗണിൽ ഉയര വിളക്ക് അനുവദിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ സ്ഥാപിക്കാൻ സാധിച്ചില്ല. ചെറുകുന്ന് ടൗണിലും അമ്പലം റോഡിലും രാത്രിയായാൽ വെളിച്ചമില്ല. കോൺവെൻ്റ് റോഡ് റെയിൽവെ ഗേറ്റ് അടച്ചാലുള്ള ഗതാഗത കുരുക്ക് കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയാസമുണ്ടാക്കുന്ന സ്ഥലവുമാണ്. ചെറുകുന്ന് ടൗണിൽ തന്നെയാണ് ഓട്ടോസ്റ്റാൻ്റും ടാക്സി സ്റ്റാൻ്റും.ഈ സ്ഥലങ്ങളിൽ രാത്രികാല വെളിച്ചക്കുറവിന് ഏറെ പരിഹാരമാണ് ഉയര വിളക്ക്.യോഗശാല സി.ആർ.ഡി.റോഡ് കവലയിൽ രാത്രി കാല വാഹന അപകടം ധാരാളമാണ്. ഇവിടെയും വെളിച്ചക്കുറവ് പ്രധാന പ്രശ്നമാണ്. ആയതിനാൽ ചെറുകുന്ന് ടൗൺ കേന്ദ്രീകരിച്ചും കെ. കണ്ണപുരം യോഗശാല -സി.ആർ.സി റോഡ് കവലയിലും ഉയര വിളക്ക് സ്ഥാപിക്കണമെന്നാണ് പൊതു ജനങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച് സ്ഥലം എം.പിക്കും, എം.എൽ.എക്കും രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും നിവേദനം നൽകിയിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല. ഗ്രാമ സമിതിയുടെ ഭാരവാഹികളായി സി.ടി.അമീറലി, ബി.എസ്.അജിത്ത് കുമാർ (രക്ഷാധികാരികൾ) എ.വി. സിദ്ധിഖ് (പ്രസിഡൻ്റ്) ടി.വി.ശ്രീവത്സൻ (വൈസ് പ്രസിഡൻറ്) സതീഷ് കടാങ്കോട്ട് (സെക്രട്ടരി ) ശ്രീജിത്ത് കൊയക്കാട്ട് (ജോ. സെക്രട്ടരി ) പി.പി.സുരേഷ് കുമാർ (ട്രഷറർ) എന്നിവരും ചുമതലയേറ്റു.രാധൻ കണ്ണപുരം അധ്യക്ഷം വഹിച്ചു. രാഹുൽ ഗോപീ ദാസ് ,ചന്ദ്രിക സതീഷ്, രാകേഷ് ഭരതൻ എന്നിവർ സംസാരിച്ചു.

## Article Content

**ചെറുകുന്ന്: **തിരക്കേറിയ ചെറുകുന്ന് ടൗണിലും കെ. കണ്ണപുരം യോഗശാല സി.ആർ.സി.റോഡ് കവലയിലും ഉയര വിളക്ക് സ്ഥാപിക്കണമെന്ന് കല്ല്യാശ്ശേരി ബ്ലോക്ക് ഗ്രാമവികസന സമിതി അധികൃതരോടാവശ്യപ്പെട്ടു.ടി.വി.രാജേഷ് എം.എൽ.എ ആയ സമയത്ത് ചെറുകുന്ന് ടൗണിൽ ഉയര വിളക്ക് അനുവദിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ സ്ഥാപിക്കാൻ സാധിച്ചില്ല. ചെറുകുന്ന് ടൗണിലും അമ്പലം റോഡിലും രാത്രിയായാൽ വെളിച്ചമില്ല. കോൺവെൻ്റ് റോഡ് റെയിൽവെ ഗേറ്റ് അടച്ചാലുള്ള ഗതാഗത കുരുക്ക് കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയാസമുണ്ടാക്കുന്ന സ്ഥലവുമാണ്. ചെറുകുന്ന് ടൗണിൽ തന്നെയാണ് ഓട്ടോസ്റ്റാൻ്റും ടാക്സി സ്റ്റാൻ്റും.ഈ സ്ഥലങ്ങളിൽ രാത്രികാല വെളിച്ചക്കുറവിന് ഏറെ പരിഹാരമാണ് ഉയര വിളക്ക്.യോഗശാല സി.ആർ.ഡി.റോഡ് കവലയിൽ രാത്രി കാല വാഹന അപകടം ധാരാളമാണ്. ഇവിടെയും വെളിച്ചക്കുറവ് പ്രധാന പ്രശ്നമാണ്. ആയതിനാൽ ചെറുകുന്ന് ടൗൺ കേന്ദ്രീകരിച്ചും കെ. കണ്ണപുരം യോഗശാല -സി.ആർ.സി റോഡ് കവലയിലും ഉയര വിളക്ക് സ്ഥാപിക്കണമെന്നാണ് പൊതു ജനങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച് സ്ഥലം എം.പിക്കും, എം.എൽ.എക്കും രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും നിവേദനം നൽകിയിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല. ഗ്രാമ സമിതിയുടെ ഭാരവാഹികളായി സി.ടി.അമീറലി, ബി.എസ്.അജിത്ത് കുമാർ (രക്ഷാധികാരികൾ) എ.വി. സിദ്ധിഖ് (പ്രസിഡൻ്റ്) ടി.വി.ശ്രീവത്സൻ (വൈസ് പ്രസിഡൻറ്) സതീഷ് കടാങ്കോട്ട് (സെക്രട്ടരി ) ശ്രീജിത്ത് കൊയക്കാട്ട് (ജോ. സെക്രട്ടരി ) പി.പി.സുരേഷ് കുമാർ (ട്രഷറർ) എന്നിവരും ചുമതലയേറ്റു.രാധൻ കണ്ണപുരം അധ്യക്ഷം വഹിച്ചു. രാഹുൽ ഗോപീ ദാസ് ,ചന്ദ്രിക സതീഷ്, രാകേഷ് ഭരതൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89125/grama-vikasana-samiti)