---
title: "കോടികൾ വിലമതിക്കുന്ന രത്നക്കല്ല് തട്ടിയെടുത്തതായി പരാതി: പോലീസ് അന്വേഷണം തുടങ്ങി"
english_title: "diamond theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89123/diamond-theft"
published_at: "2023-01-08T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63baa2adce9b8_cm.jpg"
keywords: []
---

# കോടികൾ വിലമതിക്കുന്ന രത്നക്കല്ല് തട്ടിയെടുത്തതായി പരാതി: പോലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** **തളിപ്പറമ്പ്: **കോടികള്‍ വിലമതിക്കുന്ന രത്‌നക്കല്ല് രണ്ടംഗസംഘം തട്ടിയെടുത്തതായി പരാതി. പാലകുളങ്ങര തുമ്പിയോടന്‍ വീട്ടില്‍ കൃഷ്ണന്‍ എന്നയാളുടെ രണ്ട് കിലോഗ്രാം തൂക്കംവരുന്ന അക്വാ മറൈന്‍ എന്ന പേരിലുള്ള രത്‌നക്കല്ലും അതിന്റെ ജിയോളജിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന ബാഗാണ് ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തത്. 45 വര്‍ഷമായി കൃഷ്ണന്‍ കൈവശം വെച്ചുവരുന്ന ഈ രത്‌നക്കല്ല് വാങ്ങാനായി മാസങ്ങളായി ബന്ധപ്പെട്ടുവരുന്ന മയ്യില്‍ സ്വദേശി ബിജു പറഞ്ഞത് പ്രകാരം ഇന്നലെ രാവിലെ 11.10 ന് രക്തക്കല്ലടങ്ങിയ ബാഗുമായി തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിക്ക് പുറകിലുള്ള പാര്‍ക്കിങ്ങ് സ്ഥലത്തിന് സമീപം എത്തിയതായിരുന്നു കൃഷ്ണന്‍. ഈ സമയത്ത് അവിടെ ബൈക്കിലെത്തിയ രണ്ടുപേരടങ്ങുന്ന സംഘം ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞതായാണ് പരാതി . തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു.

## Article Content

**തളിപ്പറമ്പ്: **കോടികള്‍ വിലമതിക്കുന്ന രത്‌നക്കല്ല് രണ്ടംഗസംഘം തട്ടിയെടുത്തതായി പരാതി. പാലകുളങ്ങര തുമ്പിയോടന്‍ വീട്ടില്‍ കൃഷ്ണന്‍ എന്നയാളുടെ രണ്ട് കിലോഗ്രാം തൂക്കംവരുന്ന അക്വാ മറൈന്‍ എന്ന പേരിലുള്ള രത്‌നക്കല്ലും അതിന്റെ ജിയോളജിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന ബാഗാണ് ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തത്. 45 വര്‍ഷമായി കൃഷ്ണന്‍ കൈവശം വെച്ചുവരുന്ന ഈ രത്‌നക്കല്ല് വാങ്ങാനായി മാസങ്ങളായി ബന്ധപ്പെട്ടുവരുന്ന മയ്യില്‍ സ്വദേശി ബിജു പറഞ്ഞത് പ്രകാരം ഇന്നലെ രാവിലെ 11.10 ന് രക്തക്കല്ലടങ്ങിയ ബാഗുമായി തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിക്ക് പുറകിലുള്ള പാര്‍ക്കിങ്ങ് സ്ഥലത്തിന് സമീപം എത്തിയതായിരുന്നു കൃഷ്ണന്‍. ഈ സമയത്ത് അവിടെ ബൈക്കിലെത്തിയ രണ്ടുപേരടങ്ങുന്ന സംഘം ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞതായാണ് പരാതി . തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89123/diamond-theft)