---
title: "തളിപ്പറമ്പ് യു.പി.സ്ക്കൂളിൽ വിവിധ തലങ്ങളിൽ വിജയിച്ചവർക്കുള്ള അനുമോദനവും സമ്മാന വിതരണവും നടത്തി"
english_title: "thalipparamb u p school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89121/thalipparamb-u-p-school"
published_at: "2023-01-08T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba9f76b1d56_Untitled-2_web-Recovered.jpg"
keywords: []
---

# തളിപ്പറമ്പ് യു.പി.സ്ക്കൂളിൽ വിവിധ തലങ്ങളിൽ വിജയിച്ചവർക്കുള്ള അനുമോദനവും സമ്മാന വിതരണവും നടത്തി

> **Lead Summary:** തളിപ്പറമ്പ് യു.പി.സ്ക്കൂളിൽ വിവിധ തലങ്ങളിൽ വിജയിച്ചവർക്കുള്ള അനുമോദനവും സമ്മാന വിതരണവും നടത്തി. വാർഡ് കൗൺസിലർ സി.രമേശൻ ഉദ്ഘാടനം നിർവ്വഹിച്ചു. 2021 - 22 വർഷത്തെ LSS-USS സ്ക്കൂൾ, സബ്ബ് ജില്ല, ജില്ല തലങ്ങളിലും, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേള സ്ക്കൂൾ കലോത്സവവും ,ഉറുദു - സംസ്കൃത കലോത്സവങ്ങളിലും വിജയികൾ ആയ വിദ്യാർത്ഥികളെ അനുമോദിച്ചു. സമ്മാന വിതരണവും അനുമോദനവും തളിപ്പറമ്പ് നഗരസഭ കൗൺസിലർമാരായ പി.വത്സല, സി.വി.ഗിരീശൻ എന്നിവർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എം.ഷൈജിത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.പി.ശ്രീജ ടീച്ചർ സ്വാഗതം ആശംസിച്ചു.മദർ പി.ടി.എ പ്രസിഡണ്ട് രമ്യ മഹേഷ്, എം.ശ്രീകല ടീച്ചർ, കെ .പി .രഘുനാഥൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിന് ധനലക്ഷ്മി ടീച്ചർ നന്ദി പറഞ്ഞു.

## Article Content

തളിപ്പറമ്പ് യു.പി.സ്ക്കൂളിൽ വിവിധ തലങ്ങളിൽ വിജയിച്ചവർക്കുള്ള അനുമോദനവും സമ്മാന വിതരണവും നടത്തി. വാർഡ് കൗൺസിലർ സി.രമേശൻ ഉദ്ഘാടനം നിർവ്വഹിച്ചു. 2021 - 22 വർഷത്തെ LSS-USS സ്ക്കൂൾ, സബ്ബ് ജില്ല, ജില്ല തലങ്ങളിലും, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേള സ്ക്കൂൾ കലോത്സവവും ,ഉറുദു - സംസ്കൃത കലോത്സവങ്ങളിലും വിജയികൾ ആയ വിദ്യാർത്ഥികളെ അനുമോദിച്ചു. സമ്മാന വിതരണവും അനുമോദനവും തളിപ്പറമ്പ് നഗരസഭ കൗൺസിലർമാരായ പി.വത്സല, സി.വി.ഗിരീശൻ എന്നിവർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എം.ഷൈജിത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.പി.ശ്രീജ ടീച്ചർ സ്വാഗതം ആശംസിച്ചു.മദർ പി.ടി.എ പ്രസിഡണ്ട് രമ്യ മഹേഷ്, എം.ശ്രീകല ടീച്ചർ, കെ .പി .രഘുനാഥൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിന് ധനലക്ഷ്മി ടീച്ചർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89121/thalipparamb-u-p-school)